Latest News

ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം മും​ബൈ​യി​ൽ‌ എ​ത്തി​ച്ചു; സം​സ്കാ​രം ബു​ധ​നാ​ഴ്ച 3.30 ന്

മും​ബൈ: ച​ല​ച്ചി​ത്ര ന​ടി ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം ദു​ബാ​യി​ൽ​നി​ന്നും മും​ബൈ​യി​ൽ‌ എ​ത്തി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി 9.30 ഓ​ടെ​യാ​ണ് ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹ​വും വ​ഹി​ച്ചു​ള്ള വി​മാ​നം മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്.[www.malabarflash.com] 

ഇ​വി​ടെ​നി​ന്നും മും​ബൈ​യി​ലെ അ​ന്ധേ​രി​യി​ലെ വീ​ട്ടി​ലേ​ക്ക് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 3.30 ന് ​പ​വ​ന്‍ ഹാ​ന്‍​സി​ലെ വി​ലെ പാ​ര്‍​ലെ സേ​വ സ​മാ​ജ​ത്തി​ലെ ഹി​ന്ദു സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

രാ​വി​ലെ 9.30 മു​ത​ല്‍ 12.30 വ​രെ അ​ന്ധേ​രി​യി​ലെ ശ്രീ​ദേ​വി​യു​ടെ വ​സ​തി​യാ​യ ലോ​ഖ​ണ്ഡ​വാ​ല കോം​പ്ല​ക്‌​സി​ന് സ​മീ​പ​മു​ള്ള സെ​ലി​ബ്രേ​ഷ​ന്‍​സ് ക്ല​ബി​ല്‍ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. ഇ​വി​ടെ​നി​ന്നും ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ വി​ലാ​പ​യാ​ത്ര​യാ​യി സെ​മി​ത്തേ​രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

ദു​ബാ​യി​ൽ​നി​ന്നും പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം മും​ബൈ​യി​ൽ എ​ത്തി​ച്ച​ത്. ബോ​ണി ക​പൂ​ര്‍, സ​ഞ്ജ​യ് ക​പൂ​ര്‍, അ​ര്‍​ജു​ന്‍ ക​പൂ​ര്‍, റീ​ന മ​ര്‍​വ, സ​ന്ദീ​പ് മ​ര്‍​വ എ​ന്നി​വ​ര​ട​ക്കം പ​ത്തു പേ​ർ മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.