ഉദുമ: വരവിൽ കവിഞ്ഞ സ്വത്തുസമ്പാദിച്ചെന്ന പരാതിയിൽ കേന്ദ്ര വഖഫ് ബോർഡ് കൗൺസിൽ സെക്രട്ടറി ബി.എം.ജമാലിന്റെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തി.[www.malabarflash.com]
പാലക്കുന്ന് തിരുവക്കോളിയിലെ തറവാട്ടുവീട്ടിലാണ് വിജിലൻസ് കോഴിക്കോട് സ്പെഷൽ യൂണിറ്റ് ഡിവൈഎസ്പി കെ.ഷാനവാസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
2007 മുതൽ 2016 വരെ കേരള വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്നു. 2010ൽ ജമാൽ സംസ്ഥാന വഖഫ് ബോർഡ് സിഇഒ ആയിരുന്ന സമയത്ത് വരവിൽ കവിഞ്ഞ സ്വത്തുസമ്പാദിച്ചതായി ചൂണ്ടിക്കാട്ടി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം റജിസ്റ്റർ ചെയ്ത സമാനമായ പരാതിയിലാണ് അന്വേഷണമെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.

അനധികൃതമായി സ്വത്തുസമ്പാദിച്ചുവെന്ന പരാതി അടിസ്ഥാനമില്ലാത്തതാണെന്ന് ബി.എം.ജമാൽ അറിയിച്ചു.
No comments:
Post a Comment