കോഴിക്കോട്: ഇരുവിഭാഗം സുന്നികൾ തമ്മിലുള്ള പോരുകാരണം തർക്കത്തിലുള്ള വഖഫ് സ്ഥാപനങ്ങളുടെ കേസുകൾ തീർപ്പാക്കുന്നതിന് വകുപ്പുമന്ത്രി നേരിട്ട് ഇടപെട്ട് അദാലത്ത് നടത്തുന്നു. സംസ്ഥാന വഖഫ് മന്ത്രി കെ.ടി. ജലീൽ ഇതിനു മുന്നോടിയായി വിളിച്ചുചേർത്ത യോഗത്തിൽ മുതിർന്ന നേതാക്കൾ പങ്കെടുത്തു.[www.malabarflash.com]
സമസ്ത ഇ.കെ. വിഭാഗവും കാന്തപുരം വിഭാഗവും തമ്മിലുള്ള തർക്കം കാരണം സംസ്ഥാനത്ത് ഇരുനൂറിലേറെ പള്ളി, മദ്റസകളും മറ്റു വഖഫ് സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. വർഷങ്ങളായി നിലനിൽക്കുന്ന കേസുകളിൽപെട്ട് ചിലതെങ്കിലും പൂട്ടിക്കിടക്കുകയുമാണ്.

വഖഫ് ബോർഡിലും സിവിൽ, ക്രിമിനൽ കോടതികളിലും കേസുകൾ അനിശ്ചിതമായി നീണ്ടുപോവുകയുമാണ്. അധികാരത്തർക്കം മൂത്ത് കൊലപാതകങ്ങൾവരെ നടന്ന കേസുമുണ്ട്. പരസ്പരം കേസുകൾ നടത്താൻ വേണ്ടിവരുന്ന സമയ-സാമ്പത്തിക നഷ്ടവും വളരെ വലുതാണ്. ഇൗ സാഹചര്യത്തിലാണ് കേസുകൾ രമ്യമായി പരിഹരിക്കുന്നതിന് വേദിയൊരുക്കാൻ ഇരുവിഭാഗം സമസ്തക്കും മന്ത്രി കത്ത് നൽകിയത്. മന്ത്രിയുടെ ക്ഷണം ചർച്ചചെയ്ത ഇരു സമസ്തയും ചർച്ചക്കായി മുതിർന്ന നേതാക്കളെ നിയോഗിക്കുകയും ചെയ്തു.
ചൊവ്വാഴ്ച കോഴിക്കോട് പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസിൽ നടന്ന ചർച്ചയിൽ ഇ.കെ വിഭാഗത്തെ പ്രതിനിധാനം ചെയ്ത് മുശാവറ അംഗങ്ങളായ എ.വി. അബ്ദുറഹിമാൻ മുസ്ലിയാർ, കെ. ഉമർ ഫൈസി മുക്കം, സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, സമസ്ത ലീഗൽ സെൽ ചെയർമാൻ പി.എ. ജബ്ബാർ ഹാജി എന്നിവരും കാന്തപുരം വിഭാഗത്തെ പ്രതിനിധാനം ചെയ്ത് കേന്ദ്ര മുശാവറ അംഗം സി. മുഹമ്മദ് ഫൈസി, സുന്നി മാനേജ്മന്റ് അസോസിയഷൻ ജനറൽ സെക്രട്ടറി പ്രഫ. കെ.എം.എ. റഹീം, സെക്രട്ടറി ഇ. യാക്കൂബ് ഫൈസി എന്നിവരും പങ്കെടുത്തു.

ഇരുവിഭാഗം നേതാക്കളും യോഗത്തിൽ തുറന്ന സമീപനമാണ് സ്വീകരിച്ചതെന്നും പ്രശ്നപരിഹാരത്തിന് എല്ലാ വിട്ടുവീഴ്ചക്കും തയാറാണെന്ന് ഉറപ്പുനൽകിയതായും മന്ത്രി ജലീൽ പറഞ്ഞു.
കേസുകൾ തീർപ്പാക്കുന്നതിന് ഏപ്രിലിൽ അദാലത്ത് നടത്തും. അദാലത്തിന് മന്ത്രിയും ചെയർമാനും ഉൾപ്പെടെയുള്ള വഖഫ് ബോർഡ് അംഗങ്ങളും സംബന്ധിക്കും. നിയമവിദഗ്ധരും ഉണ്ടാവും. അദാലത്തിലേക്ക് വേണ്ട മാനദണ്ഡം നിശ്ചയിക്കുന്നതിന് ഇരുവിഭാഗം നേതാക്കളും ഇൗ മാസം 21ന് കോഴിക്കോട്ട് യോഗം ചേരും.

കേസുകൾ തീർക്കാൻ ഇരുവിഭാഗം സുന്നികൾക്കും നേരിട്ടുള്ള ചർച്ചക്ക് അവസരം ലഭിക്കുന്നത് ഇത് ആദ്യമാണ്. സുന്നി ഐക്യത്തിനുവേണ്ടി ശ്രമം നടക്കുന്ന സാഹചര്യത്തിൽ വഖഫ് സ്വത്തുക്കളുടെ അധികാരത്തെ ചൊല്ലിയുള്ള കേസുകൾ തീരുന്നത് അനുകൂല സാഹചര്യം സൃഷ്ടിക്കും.
No comments:
Post a Comment