ഉദുമ: കാഴ്ച ശക്തിയില്ലെന്ന് കാണിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപറ്റിയ കാപ്പില്‍ മുഹമ്മദ് പാഷ പഞ്ചായത്തംഗത്തെ രാജിവെക്കണമെന്ന് എല്‍ഡിഎഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.[www.malabarflash.com]
75 ശതമാനത്തില്‍ അധികം കാഴ്ച ശക്തിയില്ലെന്ന് കാണിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയ കാപ്പില്‍ മുഹമ്മദ് പാഷ വര്‍ഷങ്ങളായി സര്‍ക്കാര്‍ അനൂകൂല്യങ്ങള്‍ കൈപറ്റുകയാണ്. കോടതിയുടെ നിര്‍ദേശ പ്രകാരമാണ് മുഹമ്മദ് പാഷക്കതിരെ ബേക്കല്‍ പൊലീസ് കേസെടുത്തത്.
സര്‍ക്കാറിനെയും ജനങ്ങളെയും ഒരേ പോലെയാണ് ജനപ്രതിനിധിയായ ഇയാള്‍ വഞ്ചിച്ചത്. ഇത് സത്യപ്രതിജ്ഞ ലംഘനമാണ്. പഞ്ചായത്തംഗത്തെ രാജിവെച്ചുല്ലെങ്കില്‍ കോടതിയെയും തെരഞ്ഞെടുപ്പ് കമീഷനെയെയും സമീപിക്കുമെന്ന് എല്‍ഡിഎഫ് ഭാരവാഹികള്‍ അറിയിച്ചു.
No comments:
Post a Comment