Latest News

വിവാഹസംഘം സഞ്ചരിച്ച വാൻ മറിഞ്ഞ്​ 30 മരണം

അഹ്​മദാബാദ്​: വിവാഹ പാർട്ടി സഞ്ചരിച്ച ട്രക്ക്​ പാലത്തിൽനിന്ന്​ താഴേക്ക്​ വീണ്​ 30 പേർ മരിച്ചു. നിരവധി പേർക്ക്​ പരിക്കേറ്റു. ഭാവ്​നഗർ ജില്ലയിലെ മേൽപാലത്തിന്​ മുകളിൽ ട്രക്ക്​ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ചൊവ്വാഴ്​ച രാവിലെ 7.30ഒാടെയായിരുന്നു അപകടം.[www.malabarflash.com]

 26 പേർ തൽക്ഷണവും നാലുപേർ ആശുപത്രിയിലുമാണ്​ മരിച്ചത്​. പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്ന്​ പോലീസ്​ പറഞ്ഞു. മരിച്ചവരിൽ നാലു കുട്ടികളും എട്ട്​ സ്​ത്രീകളും ഉൾപ്പെടും.

60 പേരുമായി അനിദ ഗ്രാമത്തിൽനിന്ന്​ സമീപ ജില്ലയിലേക്ക്​ പോകുകയായിരുന്ന വിവാഹ പാർട്ടിയാണ്​ അപകടത്തി​ൽപ്പെട്ടത്​. 

ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അ​നുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക്​ നാലുലക്ഷം രൂപ വീതം നഷ്​ടപരിഹാരം നൽകുമെന്നും സംഭവത്തെക്കുറിച്ച്​ അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വിജയ്​ രൂപാണി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.