ഉദുമ: പ്രസിദ്ധമായ പാലക്കുന്ന് ഭരണി മഹോത്സ ആയിരത്തിരിനാളില്‍ നാടിന്റെ നാനാനഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തി ആയിരങ്ങളുടെ കണ്ണിനും കാതിനും കുളിരേകുന്ന വര്‍ണ്ണശബളമായ വിരുന്നൊരുക്കിയാണ് തിരുമൂല്‍കഴ്ചകള്‍ പാലക്കുന്നമ്മയുടെ തിരുസന്നിധിയില്‍ സമര്‍പ്പിച്ചു.[www.malabarflash.com]
ഉദുമ പടിഞ്ഞാര്‍, പള്ളിക്കര തണ്ണീര്‍പുഴ, യുഎഇ കമ്മിറ്റി, അണിഞ്ഞ, തെക്കില്‍, പെരുമ്പള എന്നീ പ്രദേശക്കാരുടെ തിരുമുല്‍ക്കാഴ്ച സമര്‍പ്പണങ്ങളാണ് നടന്നത്.
താലപ്പൊലിയേന്തിയ ബാലികമാര്‍, വര്‍ണാഭമായ മുത്തുക്കുടകള്‍, ശിങ്കാരി മേളം, നാസിക് ഡോളിന്റെ ബാന്റ് മേളം, ക്ലാസികല്‍ ഡാന്‍സിന്റെ അപൂര്‍വ്വ ദൃശ്യാവിഷ്‌ക്കാം, ചലന നിശ്ചല ദൃശ്യങ്ങള്‍, വൈദ്യുത ദീപ പ്രഭാബലി, കറഗാട്ടം, കാവടിയാട്ടം, പൊയ്ക്കുതിരായാട്ടം, പുലിക്കളി, ബെമ്മക്കളി, സിനിമാററിക് ഡാന്‍സ് തുടങ്ങിയ വിവിധ കലാ പരിപാടികളോടെയാണ് തരുമുല്‍ കാഴ്ചകള്‍ ക്ഷേത്ര സന്നിധിയില്‍ എത്തിയത്.
തിരുമുല്‍ക്കാഴ്ചകളില്‍ കേരള, കര്‍ണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങിലെ കലാകാരന്‍മാരുടെ വിവിധ കലാവിരുന്നുകള്‍ അരങ്ങേറി. കാഴ്ച സമര്‍പ്പണത്തിന് ശേഷം മാനത്ത് വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഗംഭീര കരിമരുന്ന് പ്രയോഗങ്ങളും നടന്നു.
No comments:
Post a Comment