ഉദുമ: കളനാട് റെയില്‍വെ ട്രാക്കില്‍ ദുരുഹ സഹചര്യത്തില്‍ മരണപ്പെട്ട ജസീമിന്റെ പിതാവ് ജാഫര്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രന് കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ വെച്ച് നേരിട്ട് പരാതി നല്‍കി.[www.malabarflash.com]
ജില്ലയിലെ വിവിധ പൊതു സ്ഥാപനങ്ങളായ സ്‌കൂള്‍ കേന്ദ്രീകരിച്ച്
കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും വ്യാപകമായ വില്‍പ്പനയും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജാഫര്‍ ആവിശ്യപ്പെട്ടു.
ജസിം മരിക്കാനിടയായ സംഭവത്തില്‍ കാരണക്കാരായ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
എന്റെ മകനെ എനിക്ക് നഷ്ടപ്പെട്ടു, എന്റെ മകന് ഉണ്ടായ അനുഭവം മറ്റൊരു കുട്ടിക്കും ഉണ്ടാവരുത് എന്നും മന്ത്രിയോട് പറഞ്ഞു.
ജാസിം കേസിന്റെ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട വിളിച്ച് നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
ജാസിം കേസിന്റെ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട വിളിച്ച് നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
കെ.എസ് സാലി കീഴൂര്‍, റിഫായി തിരുവക്കോളി , കബീര്‍ മാങ്ങാട് എന്നിവര്‍ മന്ത്രിയെ കാണാന്‍ ജാഫറിനൊപ്പം ഉണ്ടായിരുന്നു.
No comments:
Post a Comment