മക്ക: സമസ്ത മഞ്ചേരി മണ്ഡലം സെക്രട്ടറിയും മഞ്ചേരി എളംകൂര്‍, മഞ്ഞപ്പറ്റ സ്വദേശിയുമായ അബ്ദുസ്സലാം ദാരിമി മക്കയില്‍ മരണപ്പെട്ടു.[www.malabarflash.com]
എടക്കര പാലത്തിങ്ങല്‍ പള്ളിയില്‍ മുദരിസ്സാണ്. സ്വകാര്യ ഉംറ ഗ്രൂപ്പില്‍ രണ്ടാഴ്ച മുന്‍പ് മക്കയിലെത്തിയ അദ്ദേഹം അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അടിയന്തര ശസ്ത്രക്രിയക്കു വിധേയനായി ആശുപത്രിയില്‍ വിശ്രമിച്ചു വരികയായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. നടപടിക്രമങ്ങള്‍ക്ക് ശേഷം മക്കയില്‍ ഖബറടക്കും.
No comments:
Post a Comment