കാസര്‍കോട്: മീപ്പുഗുരി രിഫാഇയ്യ ജുമാമസ്ജിദ് വളപ്പില്‍ അര്‍ധരാത്രി അതിക്രമിച്ചുകയറി ഫ്‌ളക്‌സ് ബോര്‍ഡും കൊടിയും നശിപ്പിക്കുകയും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ കൊലക്കേസ് പ്രതിയുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍.[www.malabarflash.com]
അണങ്കൂര്‍ ജെ.പി. കോളനിയിലെ അക്ഷയ് എന്ന മുന്ന (25), പ്രായപൂര്‍ത്തിയാവാത്ത ചാല, പാറക്കട്ട, നുള്ളിപ്പാടി എന്നിവിടങ്ങളിലെ താമസക്കാരായ മൂന്നുപേര്‍ എന്നിവരാണ് ഞായറാഴ്ച ഉച്ചയോടെ അറസ്റ്റിലായത്. ഇവര്‍ക്കെതിരെ സാമുദായിക കലാപമുണ്ടാക്കാനുള്ള ശ്രമം, ആരാധനാലയങ്ങള്‍ മനഃപൂര്‍വ്വം അക്രമിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
കഴിഞ്ഞ ദിവസം ഒരു പിറന്നാള്‍ ആഘോഷം കഴിഞ്ഞ് അര്‍ധരാത്രിയോടെയാണ് പള്ളിവളപ്പില്‍ അതിക്രമം നടത്താന്‍ സംഘം പദ്ധതിയിട്ടതെന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞു.
ഏതാനും വര്‍ഷം മുമ്പ് നഗരത്തിലെ വസ്ത്രക്കട ജീവനക്കാരനായിരുന്ന സാബിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അക്ഷയ്.
No comments:
Post a Comment