Latest News

ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മലയാളിവിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

ബെംഗളൂരു: ബെംഗളൂരു നൈസ് റോഡില്‍ കാര്‍ മറിഞ്ഞ് മലയാളിവിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വി. ഗോപിനാഥന്‍ നായരുടെ മകള്‍ ശ്രുതി ഗോപിനാഥ് (24), ആന്ധ്രസ്വദേശിനി അര്‍ഷിയകുമാരി (24), ജാര്‍ഖണ്ഡ് സ്വദേശിനി ഹര്‍ഷ ശ്രീവാസ്തവ് (24) എന്നിവരാണ് മരിച്ചത്. അര്‍ഷിയയുടെ മാതാപിതാക്കള്‍ തിരുവനന്തപുരത്ത് ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥരാണ്.[www.malabarflash.com]

മരിച്ച മൂന്നുപേരും ബെംഗളൂരുവില്‍ അലയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ എം.ബി.എ. വിദ്യാര്‍ഥിനികളായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്നവരാണ് മരിച്ചത്.

വാഹനം ഓടിച്ച പ്രവീണ്‍, പവിത് കോഹ്ലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

ശ്രുതിയുടെ മൃതദേഹം പരിശോധനയ്ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. അമ്മ: ഷീല. സഹോദരി: സൗമ്യ (ധനലക്ഷ്മി ബാങ്ക്, ബെംഗളൂരു). ആസ്​പത്രിനടപടികള്‍ക്ക് കെ.എം.സി.സി., കേരളസമാജം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.