തിരുവനന്തപുരം: പാലിയോടിന് സമീപം വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സൈക്കിള്‍ തോട്ടിലേക്ക് മറിഞ്ഞ് നാലാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഒപ്പം ഉണ്ടായിരുന്ന അനുജനും സുഹൃത്തിനും ഗുരതരമായി പരിക്കേറ്റു.[www.malabarflash.com]
കുറുവോട് കുളക്കോട്ടകോണം മേക്കിന്‍കര രാഹുല്‍ഭവനില്‍ റെജിയുടെയും പ്രജിതയുടെയും മകന്‍ രാഹുല്‍ പി.റെജി(10)യാണ് മരിച്ചത്. രാഹുലിന്റെ അനുജന്‍ രഞ്ജിത് പി.റെജി (9)യെ തിരുവനന്തപുരം മെഡിക്കല്‍കോളേജിലും സമീപവാസിയായ പള്ളിപുരവീട്ടില്‍ ആഷി(15)നെ കാരക്കോണം മെഡിക്കല്‍കോളേജാസ്പത്രിയിലും പ്രവേശിപ്പിച്ചു.

മണിവള ഓള്‍സെയിന്റ്‌സ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് രാഹുല്‍.
വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പാലിയോട് കുളക്കോട്ടുകോണത്തിന് സമീപം താന്നിമൂട് തോട്ടിലാണ് മൂവരും വീണത്. സ്‌കൂളില്‍നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം കുറുവാടിലെ കരാട്ടെ ക്ലാസില്‍ പങ്കെടുക്കാനായി രാഹുലും അനുജനും കൂട്ടുകാരനായ ആഷിന്റെ സൈക്കിളില്‍ കയറിപോയി. വീടിന് കുറച്ചകലെയുള്ള കുത്തനെയുള്ള ഇറക്കത്തില്‍ വച്ച് നിയന്ത്രണംവിട്ട് സൈക്കിള്‍ സമീപത്തെ 12 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു.

മൂവരും തോട്ടിലേക്ക് വീണു. സമീപത്തെ പാറക്കെട്ടില്‍ തലയിടിച്ചാണ് രാഹുല്‍ വീണത്. അതുവഴി വന്ന വിദ്യാര്‍ഥിനിയുടെ നിലവിളികേട്ട് പരിസരവാസികള്‍ ഓടിക്കൂടി മൂവരെയും കാരക്കോണത്തെ ആശുപത്രിയിലെത്തിച്ചു. രാഹുലിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
No comments:
Post a Comment