ബെംഗളൂരു: ഓട്ടത്തിനുപോയശേഷം കാണാതായ മലയാളി ടാക്‌സിഡ്രൈവറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ അയ്യന്തോള്‍ സ്വദേശി സോമന്റെ മകന്‍ റിന്‍സന്റെ (23) മൃതദേഹമാണ് തമിഴ്‌നാട് ഹൊസൂരിലെ തിക്കോട്ട് പോലീസ് സ്റ്റേഷനുസമീപം ഓവുചാലില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറിവുകളുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. കാര്‍ കണ്ടെത്താനായിട്ടില്ല.[www.malabarflash.com]
മാര്‍ച്ച് 18-ന് വ്യാഴാഴ്ച രാത്രിയാണ് കാറുമായി ഓട്ടംപോയ റിന്‍സനെ കാണാതായത്. വര്‍ഷങ്ങളായി ബെംഗളൂരു ബൈരസാന്ദ്രയില്‍ സ്ഥിരതാമസമാണ് റിന്‍സന്റെ കുടുംബം. മാര്‍ച്ച് 19-ന് രാവിലെയാണ് മൃതദേഹം തമിഴ്‌നാട് പോലീസ് കണ്ടെത്തിയത്. എന്നാല്‍, തിരിച്ചറിയല്‍ കാര്‍ഡൊന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
18-ന് രാത്രി 11 മണിയോടെ ജക്കൂരിലേക്ക് ഓട്ടംപോയ റിന്‍സന്റെ രണ്ടു മൊബൈല്‍ഫോണുകളും അല്പസമയത്തിനുള്ളില്‍ സ്വിച്ചോഫ് ആകുകയായിരുന്നു. തൊട്ടടുത്തദിവസം കാണാമെന്നുപറഞ്ഞ് സുഹൃത്തിനെ വിളിച്ചതിന് തൊട്ടുപിന്നാലെയാണ് ഫോണുകള്‍ 'സ്വിച്ച് ഓഫ്' ആയത്. തുടര്‍ന്ന് രണ്ടുദിവസമായിട്ടും കാണാതായതോടെ ബന്ധുക്കള്‍ ഡി.ജി. ഹള്ളി പോലീസില്‍ പരാതിനല്‍കി.
റിന്‍സന്റെ കാര്‍ 19-ന് പുലര്‍ച്ചെ 3.30-ന് ഇലക്ട്രോണിക് സിറ്റിക്കു സമീപത്തെയും അത്തിബെല്ലെയിലെയും ടോള്‍ബൂത്തുകളിലൂടെ കടന്നുപോയതായി പോലീസ് കണ്ടെത്തി. തമിഴ്‌നാട്ടിലേക്ക് പോയിരിക്കാമെന്ന നിഗമനത്തില്‍ കൃഷ്ണഗിരി ജില്ലാ എസ്.പി.യുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തിക്കോട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 19-ന് അജ്ഞാത മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചത്. ഓവുചാലില്‍ മൃതദേഹം കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധ്യാപകരാണ് പോലീസില്‍ വിവരമറിയിച്ചത്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ചോരപ്പാടുകളോ മറ്റ് അടയാളങ്ങളോ ഇല്ലെന്നും കൊല നടത്തിയതിനുശേഷം സ്ഥലത്ത് ഉപേക്ഷിച്ചതാകാമെന്നുമാണ് പോലീസിന്റെ നിഗമനം. വാഹനം തട്ടിയെടുക്കാനാണ് കൊലപാതകമെന്നും സംശയിക്കുന്നുണ്ട്.
ഞായറാഴ്ച രാത്രിയോടെ ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം റിന്‍സന്റേതെന്നു സ്ഥിരീകരിച്ചു. ഹൊസൂര്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ മൃതദേഹപരിശോധനയ്ക്കുശേഷം സുല്‍ത്താന്‍ പാളയയില്‍ പൊതുദര്‍ശനത്തിനുവെച്ചു.

ബെംഗളൂരു കേരളസമാജത്തിന്റെയും കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് സെല്ലിന്റെയും സഹായത്തോടെ വൈകീട്ട് സ്വദേശമായ തൃശ്ശൂരിലേക്ക് കൊണ്ടുപോയി. ശവസംസ്‌കാരം ഒളരി പള്ളിയില്‍ ചൊവ്വാഴ്ച നടക്കും. റോണിയാണ് റിന്‍സന്റെ അമ്മ. സഹോദരി: റിയ.
No comments:
Post a Comment