Latest News

കർണാടക തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി മേയ് 12ന്; വോട്ടെണ്ണൽ മേയ് 15ന്

ന്യൂഡൽഹി: കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് മേയ് 12നും വോട്ടെണ്ണൽ 15നും നടക്കും. ഒറ്റഘട്ടമായിട്ടാണു തിരഞ്ഞെടുപ്പ്.[www.malabarflash.com]

ഏപ്രിൽ 17ന് വിജ്ഞാപനം, 25ന് സൂക്ഷ്മപരിശോധന, 27 വരെ പത്രിക പിൻവലിക്കാമെന്നും രാവിലെ പതിനൊന്നിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഒ.പി. റാവത്ത് പറഞ്ഞു.

കർണാടകയിൽ 4.96 കോടി വോട്ടർമാരാണുള്ളത്. ഇംഗ്ലിഷിലും കന്നടയിലും തിരിച്ചറിയൽ കാർഡ് നൽകും. തിരഞ്ഞെടുപ്പിൽ വിവിപാറ്റ് വോട്ടിങ് മെഷീനുകൾ ഉപയോഗിക്കുമെന്നും റാവത്ത് വ്യക്തമാക്കി. 

അതേസമയം, തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ സമൂഹമാധ്യമത്തിലിട്ട ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയ്ക്കെതിരെ നടപടിയെടുക്കുമെന്നും റാവത്ത് പറഞ്ഞു. അമിത് മാളവ്യ തിരഞ്ഞെടുപ്പു തീയതി ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.