Latest News

തിരൂരിൽ ബി.ജെ.പി-എ​സ്ഡി​പി​ഐ സംഘർഷം; പോലീസ്​ ലാത്തിവീശി

തിരൂരിൽ: തിരുർ താഴെപാലലം ജംങ്​ഷനിൽ ബി.ജെ.പി-എ​സ്ഡി​പി​ഐ സംഘർഷം. തെരഞ്ഞെടുപ്പ്​ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്​ ജാഥ നടത്തിയ ബി.ജെ.പിക്കാരും എ​സ്ഡി​പി​ഐ പ്രവർത്തകരും തമ്മിലാണ്​ ഏറ്റുമുട്ടിയത്​​.[www.malabarflash.com] 

സംഘർഷത്തെ തുടർന്ന്​ സ്ഥലത്ത്​ സംഘടിച്ച ഇരുവിഭാഗം പ്രവർത്തകരെയും പിരിച്ച്​ വിടാൻ പോലീസ്​ ലാത്തി വീശി.

രണ്ട്​ മാസങ്ങൾക്ക്​ മുമ്പും ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ബി.ജെ.പി പ്രകടനത്തിനിടെ എ​സ്ഡി​പി​ഐ പ്രവർത്തകന്റെ ഹോട്ടലിലേക്ക്​ കല്ലെറിഞ്ഞതാണ്​ അന്ന്​ സംഘർഷത്തിന്​ കാരണമായത്​. വീണ്ടും അതേ സ്ഥലത്ത്​ ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തിയതാണ്​ പ്രകോപനത്തിന്​ വഴിവെച്ചത്​. 

സംഘർഷത്തെ തുടർന്ന്​ പരിക്കേറ്റ അഞ്ച്​ ബി.ജെ.പി പ്രവർത്തകർ ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.