രാജപുരം: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിഷമത്തില്‍ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിദ്യര്‍ത്ഥിനി ചികില്‍സക്കിടയില്‍ മരണപ്പെട്ടു. മുന്നാട് പീപ്പീള്‍സ് കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി വിഷ്ണുപ്രിയയാണ് മരണപ്പെട്ടത്.[www.malabarflash.com]
ഫെബ്രുവരി 27ന് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ വിഷമത്തില്‍ വിഷ്ണുപ്രിയ വീട്ടില്‍ വെച്ച് എലി വിഷം കഴിക്കുകയായിരുന്നു. വിഷ്ണുപ്രിയ ഛര്‍ദ്ദിക്കുന്നത് കണ്ട് ചോദിച്ച വീട്ടുകാരോട് വയറുവേദന എന്നാണ് പറഞ്ഞത്.
വേദന കലശലായതിനെ തുടര്‍ന്ന് വീട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന വിഷ്ണുപ്രിയ ശനിയാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
കോടോത്ത് കാട്ടൂര്‍ വീട്ടില്‍ കുഞ്ഞിരാമന്‍-ശാന്ത ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പ്രീത, പീതാംബരന്‍. സംഭവത്തില്‍ രാജപുരം പോലീസ് കേസെടുത്തു.
No comments:
Post a Comment