Latest News

കണ്ണൂരില്‍ ബിജെപി പ്രാദേശിക നേതാവിന് വെട്ടേറ്റു

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബിജെപി പ്രദേശിക നേതാവിന് വെട്ടേറ്റു. മുഴപ്പിലങ്ങാട് പഞ്ചായത്ത് ബിജെപി സെക്രട്ടറിയും കുളം ബസാറിലെ ഓട്ടോ ഡ്രൈവറുമായ ടി. സന്തോഷിനാണ് വെട്ടേറ്റത്. സന്തോഷിന്റെ തലക്കും കൈക്കും കാലിനുമാണ് വെട്ടേറ്റത്.[www.malabarflash.com]

തിങ്കളാഴ്ച രാത്രി എട്ടരയോടെ കെട്ടിനകത്തിനടുത്ത് പാച്ചാക്കര റോഡിലാണ് സംഭവം. ജോലി കഴിഞ്ഞ് ഓട്ടോറിക്ഷ കെട്ടിനകം പള്ളിക്ക് സമീപം ഉടമയുടെ വീട്ടില്‍വെച്ച് തിരികെ സൈക്കിളില്‍ വീട്ടിലേക്ക് പോകുംവഴി അക്രമികള്‍ തലക്കടിച്ചുവീഴ്ത്തി വെട്ടുകയായിരുന്നുവെന്നാണ് മൊഴി. 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എടക്കാട് പോലീസാണ് സന്തോഷിനെ തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണത്തിനുപിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സ്ഥലത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.