Latest News

ആക്രിക്കടയിൽ പൈപ്പ് ബോംബ് പൊട്ടി മൂന്നു പേർക്ക് പരുക്ക്

കുറ്റ്യാടി: അമ്പലക്കുളങ്ങരയിൽ ആക്രിക്കടയിലുണ്ടായ പൈപ്പ് ബോംബ് സ്ഫോടനത്തിൽ മൂന്നു പേർക്ക് പരുക്ക്. തമിഴ്നാട് വിൽപുരം ജില്ലയിലെ പെരുമംഗളം സ്വദേശി രാഹുലിനെ (19) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും സഹോദരൻ സെന്തിൽ (20), കടയിലെ ജീവനക്കാരൻ ശക്തിവേൽ(43) എന്നിവരെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.[www.malabarflash.com]

വെളളിയാഴ്ച രാവിലെ 11 മണിയോടെയാണ് അമ്പലക്കുളങ്ങര നിട്ടൂർ റോഡിലെ ആക്രിക്കടയിൽ വൻ സ്ഫോടനമുണ്ടായത്. കടയിലെ പ്ലാസ്റ്റിക് പൈപ്പുകൾ എടുത്തു മാറ്റി വയ്ക്കുന്നതിനിടയിൽ ഭാരക്കൂടുതൽ തോന്നിയ പൈപ്പ് രാഹുൽ കരിങ്കല്ലിൽ തട്ടി നോക്കിയപ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്. ഇടതു കൈപ്പത്തിക്കും വലത് കൈക്കും മുഖത്തും സാരമായി പരുക്കേറ്റ രാഹുലിനെ നാട്ടുകാർ കുറ്റ്യാടി ഗവ. ആശുപത്രിയിൽ എത്തിച്ചു.

പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സമീപത്തുണ്ടായിരുന്ന രാഹുലിന്റെ സഹോദരനായ സെന്തിലിനും, ശക്തിവേലിനും ചീളുകൾ തെറിച്ചു വീണ് പരുക്കേറ്റു.

15 വർഷത്തോളമായി രാഹുലിന്റെ അച്ഛൻ കാന്തിയും, അമ്മ സുമതിയും, സഹോദരങ്ങളും സ്ഫോടനമുണ്ടായ കടയ്ക്ക് സമീപത്താണ് താമസം. പോലീസ് അന്വേഷണം ആരംഭിച്ചു. വടകരയിൽ നിന്നെത്തിയ ബോംബ് സ്ക്വാഡും, കൊയിലാണ്ടിയിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.