ഉദുമ: ഈമാസം 18ന് നടക്കേണ്ട കോട്ടിക്കുളം മുസ്‌ലിം ജമാഅത്ത് ഭാരവാഹി തെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പിനെതിരെ കരിപ്പോടി സലീം നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.[www.malabarflash.com]
തെരഞ്ഞെടുപ്പിലെ റിട്ടേണിംഗ് ഓഫീസര്‍മാരായ കരിപ്പോടി അബ്ദുള്‍ ജലീല്‍, പാലാട്ട് അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ ജമാഅത്തില്‍ 15 മാസത്തെ വരിസംഖ്യ കുടിശിക വരുത്തിയതിനാല്‍ ഇവര്‍ക്ക് റിട്ടേണിംഗ് ഓഫീസര്‍മാരായി ഇരിക്കാന്‍ യോഗ്യത ഇല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഇവര്‍ നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പിന് സാധുതയില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഈ വാദം തള്ളി തെരഞ്ഞെടുപ്പ് 18ന് തന്നെ നടത്താന്‍ കോടതി ഉത്തരവിട്ടു.
No comments:
Post a Comment