കൊച്ചി: കുന്പളത്തു വീപ്പയ്ക്കുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ മരിച്ചത് ഉദയംപേരൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന വൈക്കം സ്വദേശിനി ശകുന്തളയാണെന്നു വ്യക്തമായതായി പോലീസ്. ഡിഎൻഎ പരിശോധനയിലാണു മരിച്ചയാളെ തിരിച്ചറിഞ്ഞത്. ശകുന്തളയുടെ മകൾ അശ്വതിയുടെ ഡിഎൻഎ പരിശോധിച്ചപ്പോൾ അസ്ഥികൂടത്തിന്റെ ഡിഎൻഎയുമായി പൊരുത്തമുണ്ടെന്നു കണ്ടെത്തുകയായിരുന്നു.[www.malabarflash.com]
കഴിഞ്ഞ ജനുവരി ഏഴിനു കുന്പളം ടോൾ പ്ലാസയ്ക്കു സമീപമുള്ള ഒഴിഞ്ഞ പറന്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വീപ്പയിൽനിന്നാണു മൃതദേഹം ലഭിച്ചത്. കാലുകൾ കൂട്ടിക്കെട്ടി വീപ്പയിൽ തലകീഴായി ഇരുത്തി കോണ്ക്രീറ്റ് ചെയ്ത നിലയിലായിരുന്നു മൃതദേഹം. വസ്ത്രാവശിഷ്ടങ്ങളിൽനിന്നു മൃതദേഹം സ്ത്രീയുടേതാണെന്നു വ്യക്തമായിരുന്നു. മൃതദേഹത്തിന്റെ ഇടതു കണങ്കാലിൽ ശസ്ത്രക്രിയ നടത്തി സ്റ്റീൽ കന്പിയിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രികളിൽ നടത്തിയ അന്വേഷണത്തിൽ കാലിൽ സ്റ്റീൽ കന്പിയിട്ട ആറുപേരെപ്പറ്റി വിവരം ലഭിച്ചു.
ഇതിൽ അഞ്ചുപേരെ മാത്രമേ പോലീസിനു കണ്ടെത്താനായുള്ളൂ. ഇതോടെ ആറാമത്തെയാളായ ഉദയംപേരൂർ സ്വദേശിനി ശകുന്തളയെ കേന്ദ്രീകരിച്ചു മുംബൈയിൽ അടക്കം പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇവർ തൃപ്പൂണിത്തുറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി.
വർഷങ്ങൾക്കു മുന്പ് ഭർത്താവുമായി ബന്ധം വേർപിരിഞ്ഞശേഷം ഇവർ മുംബൈക്കു പോകുന്നുവെന്നു പറഞ്ഞതായും പിന്നീട് യാതൊരുവിധ ബന്ധവും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പോലീസിനു മൊഴി നൽകിയിരുന്നു.

No comments:
Post a Comment