ഉദുമ: പാലക്കുന്ന് ഭഗവതിക്ഷേത്രത്തിൽ ഭരണി ഉത്സവത്തിനു 13നു കൊടിയേറും. ഇതിന്റെ മുന്നോടിയായുള്ള കുലകൊത്തൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു.[www.malabarflash.com]
ഭണ്ഡാരവീട്ടിലും മേലെ ക്ഷേത്രത്തിലും അടിച്ചുതളി, ശുദ്ധികർമങ്ങൾക്കു ശേഷം കൊത്തിക്കൊണ്ടുവന്ന കുലകൾ തിരുസന്നിധിയിൽ ശുദ്ധികലശാട്ടു പൂർത്തിയാക്കി ശ്രീകോവിലിൽ വയ്ക്കുന്ന ചടങ്ങാണ് കുലകൊത്തൽ. ഉത്സവനാളിൽ ദേവിക്കു നിവേദിക്കാനുള്ള പഴക്കുലകളാണിത്.
ആചാരസ്ഥാനികരും ഭാരവാഹികളും വിശ്വാസികളും കുലകൊത്തൽ ചടങ്ങിൽ പങ്കെടുത്തു. 13നു രാത്രി ഒൻപതിനു ഭണ്ഡാരവീട്ടിൽനിന്നു മേലെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്തും രാത്രിയോടെ ഭരണി ഉത്സവത്തിനു തുടക്കമാവും.
തുടർന്നു കരിപ്പോടി പ്രാദേശിക സമിതി യുഎഇ കമ്മിറ്റിയുടെ സഹകരണത്തോടെ ആചാരവെടിക്കെട്ട് നടത്തും. 14നു ഭൂതബലി ഉത്സവം. രണ്ടിനു വെടിത്തറക്കാൽ ത്രയംബകേശ്വര സമിതിയുടെ ഭജന. നാലിനു ലളിതാസഹസ്രനാമപാരായണം. രാത്രി എട്ടിനു ഭൂതബലിപ്പാട്ട്. പുലർച്ചെ ഭൂതബലി ഉത്സവം. ഒന്നിനു ക്ഷേത്രം ഖത്തർ കമ്മിറ്റി വക അന്നദാനം.

15നു താലപ്പൊലി ഉത്സവം. രാവിലെ ഏഴിന് ഉത്സവബലി. രണ്ടിനു കാസർകോട് പാറക്കട്ട മുത്തപ്പ മഹിളാ ഭക്തവൃന്ദ നടത്തുന്ന ഭജന.
ഒന്നിനു പ്രാദേശിക സമിതികളുടെ വക അന്നദാനം. നാലിനു ലളിതാസഹസ്രനാമപാരായണം. 10.30നു പാലക്കുന്ന് ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലൈവ് മ്യൂസിക് ഷോ.
16ന് ആയിരത്തിരി ഉത്സവം. രാവിലെ ഏഴിന് ഉത്സവബലി. രണ്ടിനു പാലക്കുന്ന് ക്ഷേത്ര സംഘത്തിന്റെ ഭജന. നാലിനു ലളിതാസഹസ്രനാമപാരായണം.
രാത്രി 10.30ന് ഉദുമ പടിഞ്ഞാർ, 1130 നു പള്ളിക്കര തണ്ണീർപുഴ, 12.30നു യുഎഇ കമ്മിറ്റി, 1.30ന് അണിഞ്ഞ, തെക്കിൽ, പെരുമ്പള എന്നീ പ്രദേശക്കാരുടെ തിരുമുൽക്കാഴ്ചസമർപ്പണങ്ങൾ നടക്കും. പുലർച്ചെ 2.30ന് ഉത്സവബലിക്കുശേഷം നാലുമണിക്ക് ആയിരത്തിരി ഉത്സവം.
17നു രാവിലെ കൊടിയിറക്കത്തോടെ ഉത്സവസമാപനവും ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തും നടക്കും.
No comments:
Post a Comment