കാസർകോട്: വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് കർഷകരെ രക്ഷിക്കണമെന്ന് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (എച്ച്.ആർ.പി.എം) ജില്ലാ കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു.[www.malabarflash.com]
വന്യമൃഗങ്ങളുടെ ശല്യം കാരണം കർഷകർ കൂട്ടത്തോടെ വനാതിർത്തി വിട്ട് മറ്റു പ്രദേശത്തേക്ക് പാലായനം ചെയ്യുകയാണ്. കാർഷിക വിളകളും പച്ചക്കറികളും വന്യമൃഗങ്ങൾ നശിപ്പിക്കുകയോ തിന്നുകയോ ചെയ്യുന്ന അവസ്ഥവേദനാജനകമാണ്.
കാട്ടുപന്നികൾ സ്വൈര്യ ജീവിതം നശിപ്പിക്കുന്നു. ബളാൽ പഞ്ചായത്തിലെ
കർഷകൻ റബ്ബർ തോട്ടത്തിൽ വച്ച് പന്നിയുടെആക്രമത്തിൽപ്പെട്ടാണ് ജീവൻനഷ്ടപ്പെട്ടത്. പന്നികളെ നേരിടാൻ നിയമ വ്യവസ്ഥയിൽ ഇളവ് നൽകാൻ ജില്ലാ ഭരണകൂടം തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
കർഷകൻ റബ്ബർ തോട്ടത്തിൽ വച്ച് പന്നിയുടെആക്രമത്തിൽപ്പെട്ടാണ് ജീവൻനഷ്ടപ്പെട്ടത്. പന്നികളെ നേരിടാൻ നിയമ വ്യവസ്ഥയിൽ ഇളവ് നൽകാൻ ജില്ലാ ഭരണകൂടം തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
പാണത്തൂർ കല്ലപ്പള്ളി മുതൽ കേരള കർണാടക അതിർത്തിയിൽ കൂടുതൽ വനപാലകരെനിയമിക്കണമെന്നും കാസർകോട് ഗസ്റ്റ് ഹൗസിൽ നടന്ന ജില്ലാ കൺവെൻഷൻആവശ്യപ്പെട്ടു.
12 നദികളുള്ള കാസർകോട് ജില്ലയിൽ ഇന്നും കുടിവെള്ളവും ജലസ്വേചനവും ലഭിക്കാതെ ജനംപൊറുതിമുട്ടുന്നു. ഇതിന് പരിഹാരമായി ജില്ലയിൽ റിസർവോയറുകൾ സ്ഥാപിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ദേശീയ അധ്യക്ഷൻ പ്രകാശ് ചെന്നിത്തല ഉൽഘാടനം ചെയ്തു
ഏപ്രിൽ 10,11തിയ്യതികളിൽ അനന്തപുരത്ത് നടക്കുന്ന കോഴിക്കോട് മേഖല ക്യാമ്പിന്റെ സ്വാഗത സംഘം രൂപികരിച്ചു
ഏപ്രിൽ 10,11തിയ്യതികളിൽ അനന്തപുരത്ത് നടക്കുന്ന കോഴിക്കോട് മേഖല ക്യാമ്പിന്റെ സ്വാഗത സംഘം രൂപികരിച്ചു
കെ.ബി.മുഹമ്മദ് കുഞ്ഞി ( ചെയർമാൻ ) ഷാഫി ചൂരിപ്പള്ളം (ജനറൽ കൺവീനർ ) രാഘവ ചേരാൽ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു
ജില്ലാ പ്രസിഡന്റ് കൂക്കൾ ബാലകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു
സംസ്ഥാന ജോ. സെക്രട്ടറി ഇ.മനീഷ്, ജെയ്സൺ ഡൊമിനിക്
രജിത്ത് തൃശൂർ, എൽദോ തൃശൂർ, ബേബി വെള്ളരിക്കുണ്ട്, ശാഫി ചൂരിപ്പള്ളം, അബ്ദുള്ള ഗൂഡഗരി, മഹമ്മൂദ് കൈക്കമ്പ, കെ.പി.എസ് വിദ്യാനഗർ, ബി.അഷറഫ് , ജമീലഅഹമ്മദ്, ബാലാമണിഎം.നായർ, ഇബ്രാഹിം പാലാട്ട്, കുട്ട്യാനം മുഹമ്മദ്കുഞ്ഞി, ഹമീദ് കോസ്മോസ്, സനൽ ജോയി പ്രസംഗിച്ചു.

No comments:
Post a Comment