Latest News

കീഴൂര്‍ സ്‌കൂളിലെ സാമ്പത്തിക ക്രമക്കേട്‌; അധ്യാപകനു തടവും പിഴയും

കാസര്‍കോട്‌: കീഴൂര്‍ ഗവ.ഫിഷറീസ്‌ യു.പി സ്‌കൂളിലെ പണമിടപാടില്‍ കൃത്രിമം കാട്ടിയ അധ്യാപകനെ രണ്ടു വര്‍ഷത്തെ തടവിനും 5000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി തടവ്‌ അനുഭവിക്കണം.[www.malabarflash.com] 

ഇപ്പോള്‍ തെക്കില്‍പറമ്പ്‌ സ്‌കൂളില്‍ അധ്യാപകനായ എം.ഗോപിനാഥനെയാണ്‌ തലശ്ശേരി വിജിലന്‍സ്‌ കോടതി ശിക്ഷിച്ചത്‌.

കുട്ടികള്‍ക്കുള്ള ലപ്‌സം ഗ്രാന്റ്‌, സ്‌പെഷ്യല്‍ ഫീസ്‌, അധ്യാപകരുടെ തൊഴില്‍ നികുതി തുടങ്ങിയ ഇനങ്ങളില്‍ 9819 രൂപയുടെ ക്രമക്കേട്‌ നടത്തിയെന്നാണ്‌ കാസര്‍കോട്‌ വിജിലന്‍സ്‌ രജിസ്റ്റര്‍ ചെയ്‌ത കേസ്‌. 

1997 ആഗസ്‌ത്‌ 14 മുതല്‍ 2002 ആഗസ്‌ത്‌ 21 വരെയുള്ള കണക്കു പരിശോധിച്ചാണ്‌ ക്രമക്കേട്‌ കണ്ടെത്തിയത്‌. 2001 സെപ്‌തംബര്‍ നാലുമുതല്‍ 2001 ഡിസംബര്‍ 18 വരെ ഗോപിനാഥന്‍ ആയിരുന്നു പ്രധാന അധ്യാപകന്റെ ചുമതല വഹിച്ചിരുന്നത്‌. പ്രധാന അധ്യാപകനായിരുന്ന കൂട്ടുപ്രതി എം.ജെ ജോസിനെ കോടതി നേരത്തെ എട്ടു വര്‍ഷം തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.