കാസര്‍കോട്: കഞ്ചാവിനെതിരെ പ്രതികരിച്ച സാമൂഹ്യ പ്രവര്‍ത്തകനെ വീഡിയോയിലൂടെ അപമാനിക്കാന്‍ ശ്രമിച്ച രണ്ടു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ചൂരിയിലെ അസ്ഹറുദ്ദീന്‍ (19), അബ്ബാസ് (21) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് മുന്‍കരുതലായി അറസ്റ്റു ചെയ്തത്.[www.malabarflash.com]
കഴിഞ്ഞ ദിവസമാണ് യുവാക്കള്‍ വീഡിയോയിലൂടെ സാമൂഹ്യ പ്രവര്‍ത്തകനായ നായന്മാര്‍മൂലയിലെ ഇരിട്ടി മുഹമ്മദിനെ അപമാനിച്ചത്. ഇതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് ചീഫിന്റെ കര്‍ശന നിര്‍ദേശ പ്രകാരം വീഡിയോയിലുള്ള യുവാക്കളെ പോലീസ് പിടികൂടിയത്.
റോഡ് നിര്‍മാണത്തിലെ അപാകതയും കുടിവെള്ളം പാഴാകുന്നതിനെതിരെയും ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിനെതിരെയും കഞ്ചാവിനെതിരെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിക്കുന്ന ആളാണ് ഇരിട്ടി മുഹമ്മദ്.

ഇയാള്‍ക്കെതിരെ ഇതിനു മുമ്പും ഫോണിലൂടെ കഞ്ചാവ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിക്കാതിരുന്നതിനാല്‍ അന്വേഷണം നടത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് രണ്ട് യുവാക്കള്‍ ഇരിട്ടി മുഹമ്മദിനെ കളിയാക്കിക്കൊണ്ടും അപമാനിച്ചു കൊണ്ടും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

No comments:
Post a Comment