ഉദുമ: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥി മാങ്ങാട് ചേയിച്ചിങ്കല്ലിലെ ജസീമിന്റെ പിതാവ് ജാഫര്‍ ഞായറാഴ്ച ജില്ലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പരാതി നല്‍കും. ഞായറാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് വെച്ചാണ് ജാഫര്‍ മുഖ്യമന്ത്രിയെ കാണുക.[www.malabarflash.com]
അതേ സമയം റവന്യു വകുപ്പ് മന്ത്രി കെ.ചന്ദ്രശേകരന്‍ ജസീമിന്റെ വീട് ശനിയാഴ്ച സന്ദര്‍ശിച്ചു. ഗവണ്‍മെന്റിന്റെ ഭാഗത്ത് എല്ലാം സാഹയവും മന്ത്രി ജാഫറിന് വാഗ്ദാനം ചെയ്തു. കേസ് ഊര്‍ജിതമായി അന്വോഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍, സി പി.ഐ. ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഐ.എന്‍.എല്‍ ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ.ബഷീര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് അഡ്വ. ശ്രീകാന്തിന്റെ നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കളും ജസീമിന്റെ വീട് സന്ദര്‍ശിച്ച് കുടുംബങ്ങളെ ആശ്വസിപ്പിച്ചു.
No comments:
Post a Comment