കാസര്‍കോട്: ചൂരിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെ യുവാവ് അറസ്റ്റില്‍. [www.malabarflash.com]
നെക്രാജെ നെല്ലിക്കട്ട സാലത്തടുക്ക ലക്ഷം വീട് കോളനിയിലെ പി.എം നവാസിനെ (36) യാണ് കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തത്. നവാസിനെ വ്യാഴാഴ്ച രാത്രി 9.30യോടെ ചൂരി മദ്രസക്ക് സമീപം വെച്ചാണ് അറസ്റ്റ്.
വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘം വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന ഊര്‍ജിതമാക്കിയിരിക്കുകയാണ്.
No comments:
Post a Comment