കണ്ണൂർ: ദേശീയപാതയിൽ കല്യാശേരി രജിസ്ട്രാർ ഓഫീസിനു സമീപം കാർ നിയന്ത്രണം വിട്ട് ബസ്സ്റ്റോപ്പിലേക്കു പാഞ്ഞുകയറി വിദ്യാർഥിനിയടക്കം രണ്ടുപേർ മരിച്ചു.[www.malabarflash.com]
അഫ്റ ട്യൂഷനു പോകാനും അബ്ദുൾഖാദർ കടയിലേക്കു പോകാനുമാണ് ബസ് സ്റ്റോപ്പിൽ എത്തിയത്. പരിക്കേറ്റ രണ്ടുപേരെയും നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന യാത്രക്കാരനു പരിക്കേറ്റെങ്കിലും ഗുരുതരമല്ല. സംഭവവുമായി ബന്ധപ്പെട്ടു കാറോടിച്ച തലശേരി പാലയാട് സ്വദേശി എൻ. മഷ്ഹൂദിനെ (37) കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യക്ക് ഇയാൾക്കെതിരേ കേസെടുത്തു.
അഫ്റയും അബ്ദുൾഖാദറും അയൽക്കാരാണ്. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും വീടുകളിലെത്തിച്ച മൃതദേഹങ്ങൾ വൻജനാവലിയുടെ സാന്നിധ്യത്തിൽ വൈകുന്നേരം അഞ്ചോടെ മാങ്ങാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.
കല്യാശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയും മാങ്ങാട് സ്വദേശി ആർ.പി. ഖാദർ- അഫ്സത്ത് ദമ്പതികളുടെ മകളുമായ പി.പി. അഫ്റ (16), മാങ്ങാട് സ്വദേശിയും പാപ്പിനിശേരി റെയിൽവേ ഗേറ്റിനു സമീപത്തെ പി.പി. സ്റ്റോറിലെ ജീവനക്കാരനുമായ എം. അബ്ദുൾ ഖാദർ (60) എന്നിവരാണു മരിച്ചത്.
ശനിയാഴ്ച രാവിലെ 7.30 ന് കല്യാശേരി രജിസ്ട്രാർ ഓഫീസിന് മുൻവശത്തെ ബസ്സ്റ്റോപ്പിലായിരുന്നു നാടിനെ നടുക്കിയ അപകടം . തലശേരിയിൽനിന്നു പരിയാരത്തേക്കു പോകുകയായിരുന്ന വാഗൺ ആർ കാറാണു നിയന്ത്രണം വിട്ട് ബസ്സ്റ്റോപ്പിൽ ബസ് കാത്തുനിന്നവർക്കിടയിലേക്ക് ഇടിച്ചുകയറിയത്. എതിരേ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിടുകയായിരുന്നു.

കാർ സമീപത്തെ 11 കെവി വൈദ്യുത തൂണിലിടിച്ചാണു നിന്നത്. ബസ്സ്റ്റോപ്പിലുണ്ടായിരുന്ന മറ്റുള്ളവർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുത ലൈൻ പൊട്ടിവീണു. ഈസമയത്ത് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനാലാണു ദുരന്തം ഒഴിവായത്.
അഫ്റയും അബ്ദുൾഖാദറും അയൽക്കാരാണ്. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും വീടുകളിലെത്തിച്ച മൃതദേഹങ്ങൾ വൻജനാവലിയുടെ സാന്നിധ്യത്തിൽ വൈകുന്നേരം അഞ്ചോടെ മാങ്ങാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.
യാസിൻ, ഇർഫാൻ, ഫർഹാൻ, തൻവീർ, മിസ്ര, സനീന എന്നിവർ മരിച്ച അഫ്റയുടെ സഹോദരങ്ങളാണ്. അസൂറയാണ് മരിച്ച അബ്ദുൾ ഖാദറിന്റെ ഭാര്യ. അഫ്റ, ജംഷീത, ജമീർ, തസ്ലി എന്നിവർ മക്കളാണ്.
No comments:
Post a Comment