കാഞ്ഞങ്ങാട്: ചികിത്സക്കിടെ ഗര്‍ഭിണി മരണപ്പെടാന്‍ കാരണം ഡോക്ടറുടെ ചികിത്സാപിഴവാണെന്നാരോപിച്ച് ഭര്‍ത്താവ് പരാതിയുമായി രംഗത്ത് വന്നു. കോടോം-ബേളൂര്‍ പഞ്ചായത്തിലെ അട്ടേങ്ങാനം അതിയളത്തെ മുരളീധരന്റെ ഭാര്യ ആശ(26)യുടെ മരണം സംബന്ധിച്ചാണ് മുരളീധരന്‍ അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.[www.malabarflash.com]
കഴിഞ്ഞ 21നാണ് ആശ ചികിത്സക്കിടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. ഛര്‍ദ്ദിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 17ന് കാഞ്ഞങ്ങാട് കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയില്‍ ആശക്ക് പ്രത്യേക ചികിത്സയൊന്നും നിര്‍ദ്ദേശിച്ചിരുന്നില്ലെന്നും ആശയെ യഥാസമയം പരിചരിക്കാന്‍ തയ്യാറായില്ലെന്നും ഒടുവില്‍ വേദന മൂര്‍ച്ഛിക്കുകയും അബോധാവസ്ഥയിലായതിനു ശേഷമാണ് മംഗലാപുരത്തേക്ക് മാറ്റിയതെന്നും പരാതിയില്‍ പറയുന്നു.
ആശക്ക് രണ്ടു ദിവസം മുമ്പ് തന്നെ അബോര്‍ഷനാവുകയും വയറ്റില്‍ രക്തം കട്ട കെട്ടിക്കിടക്കുകയും ചെയ്തിരുന്നുവെന്ന് മംഗലാപുരത്തെ ആശുപത്രിയിലെ ചികിത്സ നടത്തിയ ഡോക്ടര്‍ പറഞ്ഞിരുന്നതായും മുരളീധരന്റെ പരാതിയില്‍ പറയുന്നു.
ഭാര്യയുടെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment