Latest News

ഖത്തർ കാസർകോട് ജില്ല കെ.എം.സി.സി; ടി.ഉബൈദ് അവാർഡ് റഹ്മാൻ തായലങ്ങാടിക്കും ഗംഗൻ കെ മുവാരിക്കുണ്ടിനും

കാസർകോട്: ഖത്തർ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ജില്ലയിലെ മികച്ച സാഹിത്യ സേവനത്തിനുള്ള ടി.ഉബൈദ് അവാർഡ് മുതിർന്ന മാധ്യമ പ്രവർത്തകൻ റഹ്മാൻ തായലങ്ങാടിക്കും, മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് കാഞ്ഞങ്ങാട്ടെ ഗംഗൻ കെ മുവാരിക്കുണ്ടിനും മാർച്ച് 29 ന് രാവിലെ പത്ത് മണിക്ക് കാസർകോട് മുനിസിപ്പൽ കോൺഫറൺസ് ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും മുൻ എം.പിയുമായ എം.പി അബ്ദുസ്സമദ് സമദാനി വിതരണം ചെയ്യും.[www.malabarflash.com]

ചടങ്ങിൽ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖ നേതാക്കൾ സംബന്ധിക്കും.
പരിപാടി വിജയിപ്പിക്കുന്നത് സംബന്ധിച്ച് ചേർന്ന ആലോചന യോഗത്തിൽ ഖത്തർ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ലുഖ്മാൻ തളങ്കര അദ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
ടി.ഇ.അബ്ദുല്ല, എ.എം കടവത്ത്, എം.പി ശാഫി ഹാജി, അഷ്റഫ് എടനീർ, നാസർ കൈതക്കാട്, വി.എം മുനീർ, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സി.ഐ.എ ഹമീദ്, മഹ്മൂദ് ജദീദ് റോഡ്, അൻവർ കടവത്ത്, ഹമീദ് കൊടിയമ്മ സംബന്ധിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.