പള്ളിക്കര: മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമായ പള്ളിപ്പുഴ മുസ്‌ലിം ലീഗ് ശാഖ ഓഫീസില്‍ സിപിഎം പതാക കെട്ടിയത് വിവാദമാകുന്നു. ഓഫീസിലെ ലീഗിന്റെ പതാക അഴിച്ചുമാറ്റിയാണ് ഓഫീസിലും ഇരിക്കാന്‍ വെച്ച ബെഞ്ചിലും സിപിഎമ്മിന്റെ പതാക കെട്ടിയത്.[www.malabarflash.com]
ഇതിനെ ലീഗ് പപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തപ്പോള്‍ സംഘടിതരായ സിപിഎം പ്രവര്‍ത്തകര്‍ ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ. തുടര്‍ന്ന് കൂടുതല്‍ ലീഗ് പ്രവര്‍ത്തകര്‍ എത്തി പതാക അഴിച്ചു മാറ്റുകയായിരുന്നു.
ബോധപൂര്‍വ്വം പ്രകോപനമുണ്ടാക്കാനുള്ള ഗൂഢശ്രമമാണ് മുസ്‌ലിം ലീഗ് ഓഫീസിലെ പതാക അഴിച്ചുമാറ്റി സിപിഎം പതാക കെട്ടിയതെന്ന് മുസ്‌ലിം ലീഗ് പള്ളിപ്പുഴ ശാഖകമ്മിറ്റി ആരോപിച്ചു.
ലീഗ് പ്രവര്‍ത്തകര്‍ ആത്മസംയമ്‌നം പാലിച്ചതുകൊണ്ടാണ് സംഘര്‍ഷം ഒഴിവായതെന്നും കമ്മിറ്റി ബേക്കല്‍ പോലീസ് നല്‍കിയ പരാതിയില്‍ പറഞ്ഞു.
No comments:
Post a Comment