കൊച്ചി: സംസ്ഥാനത്തു കൊള്ളപ്പലിശയ്ക്കു കോടികളുടെ പണമിടപാടു നടത്തിവന്ന ചെന്നൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തമിഴ്നാട് സ്വദേശികളായ മൂന്നംഗസംഘം പള്ളുരുത്തിയിൽ പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തമിഴ്നാട് തഞ്ചാവൂർ പാപനാസം സ്വദേശി ഡി. രാജ്കുമാർ (30), ചെന്നൈ സ്വദേശി അരശു (34), കുന്പകോണം സ്വദേശി ഇസക്കി മുത്തു (22) എന്നിവരാണ് പിടിയിലായത്.[www.malabarflash.com]
ഇവരിൽനിന്നു 2.38 കോടി രൂപയുടെ 31 ചെക്കുകളും 2.50 കോടി രൂപയുടെ എട്ടു പ്രോമിസറി നോട്ടുകളും പണവും രണ്ട് ആഡംബര വാഹനങ്ങളും നിരവധി ബ്ലാങ്ക് പ്രോമിസറി നോട്ടുകളും ബ്ലാങ്ക് ചെക്കുകളും പോലീസ് കണ്ടെടുത്തു. എറണാകുളം പനന്പള്ളി നഗർ സ്വദേശി ഫിലിപ്പ് ജേക്കബിന്റെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഫിലിപ്പ് ജേക്കബ് ഇവരിൽനിന്നു 40 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതിന് ഈടായി ഫിലിപ്പിന്റെയും ഭാര്യയുടെയും 40 ബ്ലാങ്ക് ചെക്കുകളും 20 ബ്ലാങ്ക് പ്രോമിസറി നോട്ടുകളും വോൾവോ കാറിന്റെ ബുക്കും സെയിൽ ലെറ്ററും നൽകിയിരുന്നു. തുടർച്ചയായി 21 ആഴ്ച രണ്ടു ലക്ഷം രൂപ വീതം 42 ലക്ഷം രൂപ തിരികെ നൽകിയതായി ജേക്കബ് പറയുന്നു.
ഇതിനുശേഷം രേഖകളും വാഹനവും തിരികെ ആവശ്യപ്പെട്ടപ്പോൾ കൂടുതൽ പലിശ തരണമെന്നു പറഞ്ഞു തന്നെയും കുടുംബത്തെയും സാന്പത്തികമായും മാനസികമായും ബുദ്ധിമുട്ടിക്കുകയാണെന്നു കാണിച്ചാണ് ഫിലിപ്പ് പരാതി നൽകിയത്. പള്ളുരുത്തി എംഎൽഎ റോഡിലുള്ള ലേക്ക് വ്യൂ റിസോർട്ട് കേന്ദ്രമാക്കിയായിരുന്നു സംഘം കേരളത്തിൽ അങ്ങോളമിങ്ങോളം പണമിടപാട് നടത്തിയിരുന്നത്.
പശ്ചിമകൊച്ചിയിലെ ഒരു വൻകിട സീഫുഡ് ഫാക്ടറിക്കായി രണ്ടു കോടി രൂപയുടെ പണമിടപാട് നടത്തുന്പോഴാണ് സംഘം പിടിയിലായത്. രണ്ടു കോടി രൂപ ആവശ്യപ്പെട്ടാൽ ഒരു കോടി 60 ലക്ഷം രൂപ നൽകുന്ന സംഘം 20 ആഴ്ചയ്ക്കുള്ളിൽ രണ്ടു കോടി രൂപയായി പണം തിരിച്ചുപിടിക്കുകയാണ് ചെയ്തിരുന്നത്. പണം തിരിച്ചടവ് മുടക്കുന്നവരുടെ ആസ്തിയും വാഹനങ്ങളും ഗുണ്ടാ ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ചു ബലമായി ഇവർ പിടിച്ചെടുത്തിരുന്നു.
ഇത്തരത്തിൽ റിക്കവറി ചെയ്തെടുത്ത രണ്ട് ആഡംബര വാഹനങ്ങളാണ് സംഘത്തിൽനിന്നു പോലീസ് പിടിച്ചെടുത്തത്. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടിഡി അസോസിയേറ്റ്സാണ് ഇവർക്കായി കേരളത്തിലേക്കു പലിശയ്ക്കുള്ള പണം ഒഴുക്കിയിരുന്നതെന്നു പോലീസ് പറഞ്ഞു.
500 കോടിയോളം രൂപ ഇവർ കൊള്ളപ്പലിശയ്ക്കു കേരളത്തിൽ വിതരണം ചെയ്തിട്ടുണ്ടെന്നാണു ലഭിച്ചിരിക്കുന്ന വിവരമെന്നും സ്ഥാപനത്തിന്റെ ഉടമയായ മഹാരാജയെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

No comments:
Post a Comment