കുമരകം: വീടുപണിക്ക് എത്തിച്ച സിമന്റ് ലോറിയിൽനിന്ന് ഇറക്കാൻ ശ്രമിച്ച ഗൃഹനാഥന്റെ കൈ സിഐടിയു പ്രവർത്തകർ തല്ലിയൊടിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കുമരകം ശ്രീകുമാരമംഗലം പബ്ലിക് സ്കൂളിനു മുൻഭാഗത്തായിരുന്നു സംഭവം. [www.malabarflash.com]
സ്വന്തം വീടിന്റെ കോൺക്രീറ്റ് പണിക്കായി എത്തിച്ച സിമന്റ് ഇറക്കാൻ ശ്രമിച്ച വായിത്ര ആന്റണി(51)യെ തൊഴിലാളികൾ ലോറിയിൽനിന്നു വലിച്ചിട്ടു മർദിക്കുകയായിരുന്നു. കുമരകം പഞ്ചായത്തിന്റെ ആംബുലൻസ് ഡ്രൈവറാണ് ആന്റണി. തൊഴിലാളികളുടെ മാന്യമായ പെരുമാറ്റം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുന്നതിനിടയിലാണ് സിഐടിയുവിന്റെ ഈ അതിക്രമം.
ആന്റണി ഒന്പതാം ക്ലാസ് വിദ്യാർഥിയായ മകൻ ജോയലിന്റെ സഹായത്തോടെ ഏതാനും ചാക്ക് സിമന്റ് ഇറക്കിയപ്പോഴേക്കും മൂന്നു പേരെത്തി സിഐടിയു തൊഴിലാളികളാണെന്നും തങ്ങൾ സിമന്റ് ഇറക്കുമെന്നും അറിയിച്ചു. എന്നാൽ, അതു വേണ്ടെന്നു പറഞ്ഞതോടെ ലോറിയിൽ കയറി തന്നെ തള്ളി താഴെ ഇട്ട് മർദിക്കുകയായിരുന്നുവെന്ന് ആന്റണി പറഞ്ഞു.
തൊഴിലാളികൾക്കുകൂടി അവസരം നൽകണമെന്ന് യൂണിയൻ സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും ഇയാൾ അനുകൂല നിലപാടെടുത്തില്ലെന്നു സിപിഎം ലോക്കൽ സെക്രട്ടറി സലിമോൻ പറഞ്ഞു.

No comments:
Post a Comment