Latest News

ജാസിറിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

ഉദുമ: നാലു ദിവസം മുമ്പ് ഉദുമ മാങ്ങാട് നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിറിനെ (15)യാണ് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാതായത് ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയാണ് ജാസിര്‍.[www.malabarflash.com]

വ്യാഴാഴ്ച വൈകുന്നേരത്തോടെ മുടിയെടുക്കാനാണ് ജാസിര്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. 7 മണിയോടെ പിതാവിന്റെ ഫോണില്‍ വിളിച്ച് വെളളിയാഴ്ച സ്‌കൂളില്‍ നടക്കുന്ന സെന്റ് ഓഫ് പരിപാടിക്ക് ധരിക്കാനായി വസ്ത്രമെടുക്കന്‍ സുഹൃത്തിന്റെ കൂടെ കാസര്‍കോട്ടേക്ക് പോവുന്നെന്ന് അറിയിച്ചിരുന്നു. രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് പിതാവ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം 6.30 മണിയോടെ ജാസിറും മാങ്ങാട്ടെ ഒരു സുഹൃത്തും ഉദുമയിലെ ഒരു മൊബൈര്‍ ഷോപ്പിലെത്തി ബന്ധുവായ യുവാവിനേട് 500 രൂപ കടമായി ചോദിച്ചിരുന്നു. എന്നാല്‍ ഇയാള്‍ പണം കൊടുത്തിരുന്നില്ല.
അതിനിടെ കാണാതാകുന്നതിനു മുമ്പ് ജാസിര്‍ കൂട്ടുകാരന്റെ ഒരു പഴയ മൊബൈല്‍ ഫോണ്‍ വാങ്ങിയാതായും വിവരമുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥിയെ കണ്ടെത്തുന്നതിന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
കൂടാതെ നാട്ടുകാരും ബന്ധുക്കളും ജാസിറിനായി അന്വേഷണം നടത്തുന്നുണ്ട്. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ പിതാവടക്കം കീഴൂരിലെ 15 ഓളം യുവാക്കള്‍ ശനിയാഴ്ച രാത്രി കണ്ണൂരിലെ പലസ്ഥലങ്ങളും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.