Latest News

മാണിക്കോത്ത്‌ റെയില്‍ പാളം പൊട്ടി: ഗതാഗതം തടസപ്പെട്ടു

കാഞ്ഞങ്ങാട്: കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ റെയില്‍ പാളം പൊട്ടിയതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കാഞ്ഞങ്ങാടിന് വടക്ക് മാണിക്കോത്താണ് തകരാര്‍ കണ്ടത്.[www.malabarflash.com]

രാവിലെ ഏഴുമണിയോടെ ജാംനഗര്‍ -തിരുനെല്‍വേലി ട്രെയിന്‍ കടന്നു പോയപ്പോള്‍ നാട്ടുകാരാണ് പാളത്തിന്റെ ഒരു ഭാഗം മുറിഞ്ഞ് പോയതായി കണ്ടത്. ഉടന്‍ അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിട്ടു.

പിന്നീട് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം നിര്‍ത്തിവെച്ച് തകരാര്‍ പരിഹരിച്ച ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.