നീലേശ്വരം: പുഴുങ്ങിയ മുട്ടയുടെ തോട് അടർത്തിയപ്പോൾ അകത്ത് പഴുതാര! ബങ്കളം കൂട്ടപ്പുന്നയിലെ എം.വി.രാജൻ കള്ളിപ്പാലയുടെ വീട്ടിലാണു സംഭവം.[www.malabarflash.com]
വീടിനു സമീപത്തെ കടയിൽ നിന്നു വാങ്ങിയ ഏഴു മുട്ടകളിൽ അഞ്ചെണ്ണം കറിയുണ്ടാക്കാനായി പുഴുങ്ങിയപ്പോഴാണു സംഭവം. വിവരമറിഞ്ഞ് ഒട്ടേറെ പേർ രാജന്റെ വീട്ടിലെത്തി.
പ്ലാസ്റ്റിക് മുട്ടയാണോയെന്ന സംശയത്തിലാണു പ്രാഥമിക പരിശോധന നടത്തിയ ആരോഗ്യ വിഭാഗം ജീവനക്കാർ. കൂടുതൽ പരിശോധനയ്ക്കായി മുട്ട ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു കൈമാറും.
No comments:
Post a Comment