Latest News

മില്ലത്ത് സാന്ത്വനം ' മിഷൻ ടി ട്വൻറി ' ഫണ്ട് ഉൽഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഇന്ത്യയിലെ മർദിത പീഡിത ജനവിഭാഗത്തിന് വേണ്ടി സ്വജീവിതം സമർപ്പിച്ച മെഹബൂബെ മില്ലത്ത് അൽ ഹാജി ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബിന്റെ നാമധേയത്തിൽ ഐ .എൻ .എൽ അജാനൂർ പഞ്ചായത്ത് കമ്മിറ്റി നടപ്പിലാക്കുന്ന മില്ലത്ത് സാന്ത്വനം മിഷൻ ടി ട്വൻറി കാരുണ്യ പദ്ധതിയുടെ ഫണ്ട് ഉൽഘാടനം നടന്നു.[www.malabarflash.com] 

ഐ .എൻ .എൽ കാഞ്ഞങ്ങാട് മണ്ഡലം ട്രെഷറർ സി .എച് ഹസൈനാർ മിഷൻ ടി ട്വൻറി വൈസ് ചെയർമാൻ ഗഫൂർ ബാവയ്ക്ക് ഫണ്ട് കൈ മാറി ഉൽഘാടനം ചെയ്തു . 

സമൂഹത്തിലെ പാവങ്ങളുടെ കണ്ണീരു ഒപ്പുന്നതിനു വേണ്ടി ഓരോ മാസവും നടപ്പിലാക്കുന്ന റേഷൻ പദ്ധതി, തെരുവിന്റെ മക്കൾക്ക് ഓരോ മാസവും പൊതിച്ചോർ വിതരണം, വാർധക്യ പെൻഷൻ, രോഗികൾക്കുള്ള ചികിത്സ സഹായം, തൊഴിൽ ഉപകരണ വിതരണം, വിദ്യാഭ്യാസ സ്കോളർഷിപ്, മഹർ സമൂഹ വിവാഹം തുടങ്ങി ഓരോ മാസവും അരലക്ഷത്തോളം രൂപ ചിലവിട്ടു മൂന്നു വർഷം നീണ്ടു നിൽക്കുന്ന ബൃഹത്തായ കാരുണ്യ പദ്ധതിക്കാണ് രൂപം നൽകിയിട്ടുള്ളത്. 

ചടങ്ങിൽ ഐ .എൻ .എൽ നേതാക്കളായ അബ്ദുൽ റഹ്മാൻ കൊളവയൽ, പാറക്കെട്ട് കുഞ്ഞഹമ്മദ് ഹാജി, എ .കെ .അബ്ദുൽ ഖാദർ, ഇബ്രാഹിം സി .പി കൊളവയൽ, റിയാസ് അമലടുക്കം തുടങ്ങിയവർ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.