കാസര്‍കോട്: പ്രതിശ്രുത വധുവായ 19കാരി വിവാഹത്തിന് ഒരു മാസം മുമ്പ് കര്‍ണ്ണാടക സ്വദേശിയായ ബസ് ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു. ആദൂര്‍ മാളങ്കൈയിലെ 19കാരിയെ കാണാതായതായി ആദൂര്‍ പോലീസില്‍ പരാതി ലഭിച്ചിരുന്നു.[www.malabarflash.com]
അന്വേഷണത്തിനിടെയാണ് കര്‍ണ്ണാടക സ്വദേശിയും അഡൂര്‍ ദേലംപാടിയില്‍ താമസക്കാരനുമായ 32കാരനൊപ്പം ഒളിച്ചോടിയതായി അറിയുന്നത്. ഈ ഭാഗത്തെ സ്വകാര്യ ബസില്‍ ഡ്രൈവറായിരുന്നു യുവാവ്.
കര്‍ണ്ണാടകയിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് ഇവര്‍ വിവാഹിതരായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 19കാരിയുടെ വിവാഹം അടുത്ത മാസം നാലിന് നീര്‍ച്ചാലിലെ ഒരു ഓഡിറ്റോറിയത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. അതിനിടെയാണ് ഒളിച്ചോടിയത്.
No comments:
Post a Comment