ഉദുമ: സ്‌കൂളിലെ സെന്റ് ഓഫ് പരിപാടിക്ക് വസ്ത്രമെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. സംഭവത്തില്‍ ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഉദുമ മാങ്ങാട്ടെ ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിറിനെ (15)യാണ് കാണാതായത്. ഇതുസംബന്ധിച്ച് പിതാവാണ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്.[www.malabarflash.com]
ചട്ടംഞ്ചാല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജാസിര്‍. വെള്ളിയാഴ്ച സ്‌കൂളില്‍ സെന്റ് ഓഫ് പരിപാടിയാണ്. സെന്റ് ഓഫിന് ധരിക്കാനായി വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് വ്യാഴാഴ്ച വൈകിട്ടാണ് ജാസിര്‍ വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ല. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുട്ടിയെ കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

No comments:
Post a Comment