കാഞ്ഞങ്ങാട്: കൂടെജോലി ചെയ്യുന്ന സുഹൃത്ത് ഭാര്യയെ തട്ടിക്കൊണ്ടുപോയതായി പരാതി. ചെമ്മട്ടംവയലില്‍ വാടകക്ക് താമസിക്കുന്ന ചാളക്കടവിലെ സി വി മധു ആചാരിയുടെ ഭാര്യ ചിത്രയെയാണ് സുഹൃത്ത് പള്ളോട്ടെ പ്രദീപ് തട്ടിക്കൊണ്ടുപോയത്.[www.malabarflsh.com]
പ്രദീപ് മധുവിന്റെ കൂടെയാണ് മുമ്പ് ജോലി ചെയ്തിരുന്നു. പ്രദീപ് ഇടക്കിടെ മധുവിന്റെ വീട്ടിലും വരാറുണ്ടത്രെ.
ചിത്ര വ്യാഴാഴ്ച രാവിലെ മധുവിന്റെ വാടകവീട്ടിന് തൊട്ടടുത്ത് താമസിക്കുന്ന അമ്മയുടെ വീട്ടിലേക്ക് അമ്മയെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് പോയിരുന്നു. പിന്നീട് തിരിച്ചു വന്നില്ല. ഇപ്പോള്‍ ചീമേനിയില്‍ താമസിക്കുന്ന പ്രദീപ് ഭാര്യയെ തട്ടിക്കൊണ്ടു പോയെന്നാണ് മധുവിന്റെ പരാതിയില്‍ പറയുന്നത്.
സംഭവത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment