Latest News

ജില്ലയില്‍ എക്‌സൈസ് പോലീസ് വകുപ്പുകള്‍ നോക്കുകുത്തി, കഞ്ചാവ് മാഫിയ വളരുന്നു; എം എസ് എഫ്

കാസര്‍കോട് : ജില്ലയില്‍ എക്‌സൈസ് പോലീസ് വകുപ്പുകളെ നോക്കുകുത്തിയാക്കി കൊണ്ട് കഞ്ചാവ് മാഫിയ തഴച്ച് വളരുകയാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.[www.malabarflash.com]

സ്‌കൂള്‍ -കോളേജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന സജീവമാണ് ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ വിദ്യാര്‍ത്ഥി മാങ്ങാട്ടെ ജസീമിന്റെ മരണവും കഞ്ചാവുമാഫിയയുമായി ബന്ധപ്പെട്ടതാണ്. ജസിമിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് എം എസ് എഫ് ആവശ്യപ്പെട്ടു. 

ഇനി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ടു പോവണമെന്നും പോലീസ് ഉദ്യോഗസ്ഥരും എക്‌സൈസ് വകുപ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെങ്കില്‍ ജില്ലയില്‍ സമാന്തര പോലീസാവാന്‍ എം എസ് എഫ് മുന്നോട്ടു വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ജസീം കേസ് ഒരു സ്‌പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷിക്കണമെന്നും ഇത്തരത്തിലുള്ള കേസുകളില്‍ ഗൂഢാലോചന പുറത്തു കൊണ്ട് വരാനും പോലീസ് തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി ഹമീദ് സി ഐ, ഖാദര്‍ ആലൂര്‍, നവാസ് കുഞ്ചാര്‍, സര്‍ഫ്രാസ് കടവത്ത്, അഷ്‌റഫ് ബോവിക്കാനം, ഷാനിഫ് നെല്ലിക്കട്ട, മുര്‍ഷീദ് മുഹമ്മദ് സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.