Latest News

വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തെഗാഡിയയുടെ കാറിൽ ട്രക്കിടിച്ചു: തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയെന്നു തെഗാഡിയ

സൂറത്ത്: വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തെഗാഡിയയുടെ കാറിൽ ട്രക്കിടിച്ചു. പരിക്കേൽക്കാതെ രക്ഷപ്പെട്ട തെഗാഡിയ അപകടത്തിൽ അസ്വാഭാവികതയുണ്ടെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.[www.malabarflash.com]

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള തന്റെ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ട രണ്ടു സുരക്ഷാ വാഹനങ്ങൾ സൂറത്ത് ജില്ലയിൽ പ്രവേശിച്ചത് മുതൽ അപ്രത്യക്ഷമായി. കേവലം ഒരു പൈലറ്റ് വാഹനം മാത്രമാണ് തന്റെ സുരക്ഷക്കുണ്ടായിരുന്നതെന്നും തെഗാഡിയ മാധ്യമങ്ങളോട് പറഞ്ഞു.

പിന്നിൽ നിന്നാണ് തെഗാഡിയ സഞ്ചരിച്ചിരുന്ന കാറിൽ ട്രക്കിടിച്ചത്. തുടർന്ന് കാറിനെ വലിച്ചിഴച്ച ട്രാക്ക് റോഡിലെ ഡിവൈഡറിലിടിച്ചാണ് നിന്നത് . തന്നെ ചിലർ വിഎച് പി നേതൃത്വത്തിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുണ്ടെന്നു ആരോപിച്ച തെഗാഡിയ അപകടത്തിൽ ട്രക്ക് ഡ്രൈവറുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു .

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.