പാറ്റ്ന: ടൗണ്‍ സ്ക്വയറിനു പ്രധാനമന്ത്രി മോദിയുടെ പേരിട്ട വയോധികനെ കഴുത്തറത്തു കൊലപ്പെടുത്തി. ബിഹാറിലെ ദർഭംഗ ജില്ലയിലാണ് രാമചന്ദ്ര യാദവ് എന്ന എഴുപതുകാരൻ ദാരുണമായി കൊല്ലപ്പെട്ടത്.[www.malabarflash.com]
50 പേരടങ്ങുന്ന ജനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്നു രാമചന്ദ്ര യാദവിന്റെ ബന്ധുക്കൾ ആരോപിച്ചു.
നഗരത്തിലെ ചത്വരത്തിന് ബിജെപി പ്രവർത്തകനായ രാമചന്ദ്ര, നരേന്ദ്ര മോദി ചൗക് എന്നു പേരു നൽകിയിരുന്നു. ഇതേതുടർന്ന് ഇരുചക്രവാഹനത്തിൽ എത്തിയ അക്രമിസംഘം ഹോക്കി സ്റ്റിക്കുകളും വാളും ഉപയോഗിച്ച് പിതാവിനെ മർദിക്കുകയായിരുന്നെന്ന് രാമചന്ദ്രയുടെ മകൻ തേജ് ആരോപിച്ചു. അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച, രാമചന്ദ്ര യാദവിന്റെ സഹോദരനും മർദ്ദനമേറ്റതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം തെരുവിൽ സ്ഥാപിച്ചതിന്റെ പേരിൽ തന്റെ സഹോദരനെ രണ്ടുവർഷം മുന്‍പ് അക്രമികൾ കൊലപ്പെടുത്തിയിരുന്നതായും ആർജെഡി പ്രവർത്തകരാണ് പിതാവിന്റെ കൊലപാതകത്തിനു പിന്നിലെന്നും തേജ് ആരോപിക്കുന്നു.

No comments:
Post a Comment