ന്യൂഡൽഹി: ഡൽഹിയിൽ കഴിഞ്ഞ ദിവസം കാണാതായ വിദ്യാർഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആയുഷ് നൗതിയാൽ എന്ന യുവാവിനെയാണു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഡൽഹി രാം ലാൽ ആനന്ദ് കോളജിലെ അവസാനവർഷ കൊമേഴ്സ് വിദ്യാർഥിയാണ് ആയുഷ്.[www.malabarflash.com]
കഴിഞ്ഞ ബുധനാഴ്ചയാണ് വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരകയിലുള്ള വീട്ടിൽനിന്ന് ആയുഷിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. ഇതേതുടർന്ന് മാതാപിതാക്കൾ പോലീസിനെ സമീപിച്ചു.
ഇതിനിടെ ആയുഷിനെ മോചിപ്പിക്കാൻ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചു. 10 ലക്ഷം രൂപ മാത്രമേ തരാൻ സാധിക്കൂ എന്ന് മാതാപിതാക്കൾ മറുപടി നൽകി. മോചനത്തിനായി ശ്രമങ്ങൾ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി ദ്വാരകയിൽനിന്ന് ആയുഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

No comments:
Post a Comment