Latest News

ഉളുവാറില്‍ ദാറുല്‍ ഖൈര്‍; ഏപ്രില്‍ ഒന്നിന് കാന്തപുരം ഉദ്ഘാടനം ചെയ്യും

കുമ്പള: സമസ്ത കേരള സുന്നിയുവജനസംഘം (എസ്.വൈ.എസ്)സാന്ത്വനം പദ്ധതിയുടെ ഭാഗമായി ഉളുവാര്‍ യുണിറ്റ് കമ്മിറ്റിയുടെ കീഴില്‍ നിര്‍മ്മിച്ച ദാറുല്‍ ഖൈറിന്റെ (സാന്ത്വനം ഭവന്‍) താക്കോല്‍ ദാനം ഏപ്രില്‍ ഒന്നിന് ഉച്ചയ്ക്കു 12 മണിക്ക് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.[www.malabarflash.com] 

ഉളുവാറില്‍ പുതുതായി ആരംഭിക്കുന്ന 'സാന്ത്വനം' കേന്ദ്രത്തിന്റെ പ്രഖ്യാപനവും ഇതോടൊപ്പം നടക്കും.

പരിപാടികള്‍ക്കു തുടക്കം കുറിച്ചു രാവിലെ 11 മണിക്ക് പുത്തിഗെ സയ്യിദ് ത്വാഹിര്‍ തങ്ങള്‍ മഖാം, കുമ്പോല്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ മഖാം, ഉളുവാര്‍ സയ്യിദ് ഇസ്മായീല്‍ ബുഖാരി തങ്ങള്‍ മഖാം എന്നിവടങ്ങളില്‍ സിയാറത്ത് നടക്കും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍,സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി, സയ്യിദ് മുഹമ്മദ് യാസീന്‍ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.

11.30ന് നഗരിയില്‍ ചെയര്‍മാന്‍ എം.അബ്ദുല്ല പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ദാറുല്‍ ഖൈര്‍ സമര്‍പ്പണ സമ്മേളനത്തില്‍ കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഐദറൂസി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും.സമസ്ത വൈ.പ്രസിഡന്റ് താജുശ്ശരീഅ എം.ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയയുടെ അധ്യക്ഷതയില്‍ സഅദിയ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ഖമറുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

എസ്.വൈ.എസ് സംസ്ഥാന വൈ.പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ കാദിര്‍ മദനി, ജില്ല പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍, മുഹിമ്മാത്ത് ജന.സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സമസ്ത മഞ്ചേശ്വരം താലൂക് സെക്രട്ടറി വൈ .അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എസ്.എ അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, എസ്.എം.എ ജില്ലാ പ്രെസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ്.ജെ.എം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ജബ്ബാര്‍ സഖാഫി പാത്തൂര്‍, മുസ്ലിം യൂത്ത് ലീഗ് ജില്ല ട്രഷറര്‍ യൂസുഫ് ഉളുവാര്‍, സി.പി.എം കുമ്പള ഏരിയ സെക്രട്ടറി സുബൈര്‍ സി.എ, എസ്.വൈ.എസ് നേതാക്കളായ, മുഹമ്മദ് സഖാഫി പാത്തൂര്‍, കന്തല്‍ സൂപ്പി മദനി, അബ്ദുല്‍ കാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ കരീം മാസ്റ്റര്‍, മൂസ സഖാഫി കളത്തുര്‍ തുടങ്ങിയ പ്രാസ്ഥാനിക നേതാക്കള്‍ സംബന്ധിക്കും.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടക്കും

4 മണിക്ക് നടക്കുന്ന മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസിന് മുബഷിര്‍ സഖാഫി മുക്കം നേതൃത്വം നല്‍കും.
5 മണിക് ബുര്‍ദ മജ്‌ലിസ് ആരംഭിക്കും. മുഈനുദ്ദീന്‍ ബാംഗ്ലൂര്‍, അമീറലി ചാപ്പനങ്ങാടി, ശമ്മാസ് മംഗലാപുരം, ഷിഹാന്‍ ഉള്ളാള്‍, സല്‍മാനുല്‍ ഫാരിസ് എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് നടക്കുന്ന അന്‌സുസ്മരണ സമ്മേളനത്തോടെ പരിപാടി സമാപിക്കും.

നാലാണ്ട് തികയുന്ന ഉളുവാര്‍ താജുല്‍ ഉലമ സ്മരാക സുന്നി സെന്ററിന്റെ കീഴില്‍ നിരവധി സാന്ത്വന പ്രവത്തനങ്ങളും, വിവാഹചികിത്സാ സഹായങ്ങള്‍ ഇക്കാലയളവില്‍ ചെയ്തിട്ടുണ്ട്. മൂന്നാം വാര്‍ഷിക ഭാഗമായാണ് 'ദാറുല്‍ ഖൈര്‍' പദ്ധതിക്ക് രൂപം നല്‍കിയത്. മൂന്ന് വീടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട് .പ്രഥമ വീടിന്റെ താക്കോല്‍ ദാനം ആണ് ഇപ്പോള്‍ നടക്കുന്നത്. നാലാം വാര്‍ഷിക ഭാഗമായി എസ്.വൈ.എസ് സാന്ത്വന കേന്ദ്രം തുടങ്ങാനും പദ്ധതിയണ്ട്. രോഗികള്‍ക് ആവശ്യമായ ഉപകരണങ്ങള്‍,ചികിത്സാ സഹായം, തുടങ്ങിയ പ്രവത്തനങ്ങള്‍ ഇതിലൂടെ ചെയ്യും.

സാമുഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2011ലാണ് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ ഭവനനിര്‍മ്മാണ പദ്ധതി ആരംഭിച്ചത്.ആയിരത്തിലധികം വീടുകള്‍ ഇതിനകം നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരാണ് ദാറുല്‍ ഖൈര്‍ ഭവന പദ്ധതിയുടെ പ്രയോക്താക്കള്‍.


അബ്ദുല്‍ കരീം മാസ്റ്റര്‍ (എസ്.വൈ.എസ് ജില്ലാ അഡ്മിന്‍സ്ട്രഷന്‍ സെക്രട്ടറി), അഷ്‌റഫ് സഖാഫി ഉളുവാര്‍, എം.അബ്ബാസ്(യൂണിറ്റ് എസ്.വൈ.എസ് പ്രസിഡന്റ്), അബ്ദുല്‍ ലത്തീഫ് എ.ബി(ചെയര്‍മാന്‍ സ്വാഗത സംഘം), യൂസുഫ് യു.കെ(കണ്‍വീനര്‍ സ്വാഗത സംഘം), ഇബ്രാഹിം ഹാജി(ട്രഷറര്‍ സ്വാഗത സംഘം), ഖലീല്‍ യു.കെ (ഉളുവാര്‍ സുന്നി സെന്റര്‍ യു.എ.ഇ ചാപ്റ്റര്‍ വൈ.പ്രെസിഡന്റ്) തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.