ഉദുമ: പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന്റെ ഒന്നാംപൂരം നാളിൽ വലിയൊരു ജനാവലിയുടെ ആദരം ഏറ്റുവാങ്ങിയ നിവൃതിയിൽ ക്ഷേത്ര പൂരക്കളി പണിക്കർ.[www.malabarflash.com]
പൂരക്കളി പന്തലിൽ അരനൂറ്റാണ്ടോളമായി പൂരക്കളി കളിച്ചും കളിപ്പിച്ചും അരങ്ങുവാണ കുഞ്ഞിക്കോരൻ പണിക്കരെ ആദരിക്കണമെന്ന് ശിഷ്യർക്കും ആസ്വാദകർക്കും തോന്നിയത് സ്വാഭാവികം. ആ കൂട്ടായ്മ, പണിക്കരെ ആദരിക്കാൻ മറത്തുകളിയുടെ ഒത്തുകളി നാളു തന്നെ തിരഞ്ഞെടുക്കുകയും ചെയ്തു.
29ന് രാവിലെ10ന് പള്ളത്തിലെ പണിക്കരുടെ വീട്ടിൽ നിന്ന് മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് ആനയിക്കുകയായിരുന്നു. കൂട്ടായ്മയുടെ ഉപഹാരമായി ദേവിയുടെ മുദ്ര ചാർത്തിയ സ്വർണ്ണ ഹാരം ദേവീസന്നിധിയിൽ മുഖ്യകർമ്മി സുനീഷ് പൂജാരി കുഞ്ഞിക്കണ്ണൻ പണിക്കർക്ക് സമർപ്പിച്ചു.
പൂരക്കളി കലാകാരനും പരിശീലകനുമായ മോലോത്തു വളപ്പിൽ ഗോപാലന് സ്വർണ്ണമോതിരവും നൽകി. ഭരണ സമിതി പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ, പണിക്കർക്ക് മംഗളപത്രം നൽകി. മറത്തുകളി പണിക്കന്മാരായ മാതമംഗലം താറ്റ്യേരി യിൽ പി.കുമാരൻ, നീലേശ്വരം ചാത്തമത്ത് എം.വി. കുഞ്ഞിരാമൻ, കരിവെള്ളൂർ ആന്നുരിലെ കെ.വി.കുഞ്ഞിക്കണ്ണൻ എന്നിവരെ ടി.വി.ഗോപാലൻ ആയത്താർ, കെ.കെ.നാരായണൻ ആയത്താർ, ഡി.നാരായണൻ ആയത്താർ എന്നിവർ പൊന്നാട അണിയിച്ചു.
No comments:
Post a Comment