Latest News

പഴയകാല ബാഗ് വ്യാപാരി അഹമ്മദലി നിര്യാതനായി

ചെമനാട്: കാസര്‍കോട് ടൗണിലെ പഴയകാല ബാഗ് വ്യാപാരി ചെമനാട് ജുമാമസ്ജിദിന് സമീപം ടിപ്‌കോ ഹൗസില്‍ അഹമ്മദലി ടിപ്‌കോ (68) നിര്യാതനായി. 

പരേതരായ അബ്ദുല്ല തോരവളപ്പിന്റെയും ആയിഷാബിയുടെയും മകനാണ്. ദീര്‍ഘകാലം കാസര്‍കോട് റെയില്‍വെസ്റ്റേഷന്‍ റോഡില്‍ കണ്ണാടിപ്പള്ളിക്ക് സമീപം ടിപ്‌കോ ബാഗ്‌സ് കട നടത്തിയിരുന്നു. 

ഭാര്യമാര്‍: പരേതയായ ആമിന, റുഖിയ. മക്കള്‍: സെറീന, നസീന, ഖലീല്‍ (ബഹ്‌റൈന്‍), മുസ്തഫ (ബഹ്‌റൈന്‍), ഹൈദര്‍ (അബുദാബി), ശംനാസ്. 

മരുമക്കള്‍: റഹിം ചൗക്കി, കരിം മൊഗ്രാല്‍പുത്തൂര്‍, അബ്ദുല്‍ റഹിം ആരിക്കാടി, സബ്‌റീന, അന്‍സീറ, ജുമാന. സഹോദരങ്ങള്‍: പരേതനായ എം.ആര്‍.സി മുഹമ്മദ്, ദൈനബി കുളങ്കര, ഖദീജ എരിയാല്‍, നഫീസ മാടത്തടുക്ക. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.