കാസര്‍കോട്: ബാങ്ക് ലോണ്‍ ശരിയാക്കി ഓട്ടോറിക്ഷ വാങ്ങി തരാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ച് മുങ്ങിയ കര്‍ണാടക സ്വദേശിയെ പോലീസ് അറസ്റ്റ് ചെയതു.[www.malabarflash.com]
ഉള്ളാള്‍ സ്‌റ്റേഷന്‍ പരിധിയിലെ അരുണ്‍കുമാറി(36)നെയാണ് തലപ്പാടിയില്‍ വെച്ച് എസ്.ഐ. പി.അജിത്കുമാര്‍, എ.എസ്.ഐ. രാജീവ്, സീനിയര്‍ സി.പി.ഒ. കെ.വി. ശിവരാമ, സി.പി.ഒ. പി.ടി.ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കുമ്പള ആരിക്കാടിയിലെ കെ.ജയാനന്ദയുടെ പരാതിയിലാണ് കേസ്. 2017 മേയ് 18ന് ജയാനന്ദയെ തെറ്റിദ്ധരിപ്പിച്ച് വിദ്യാനഗറിലെ ഓട്ടോറിക്ഷ ഷോറൂമിലേക്ക് കൊണ്ടുപോവുകയും ഒരു ബാങ്കിന്റെ ക്വട്ടേഷന്‍ നല്‍കുകയും 1,76,500 രൂപ വാങ്ങിക്കുകയും പിന്നീട് ഓട്ടോ നല്‍കാതെ വഞ്ചിക്കുകയുമായിരുന്നുവെന്നാണ് പരാതി.
No comments:
Post a Comment