ഭോപ്പാൽ: മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെ ട്രക്ക് കയറ്റി കൊന്നു. മണൽ മാഫിയയും പോലീസും തമ്മിലുള്ള ഒത്തുകളി ഒളികാമറ ഓപ്പറേഷനുകളിലൂടെ പുറത്തുകൊണ്ടുവന്ന സന്ദീപ് ശർമയാണു(35) കൊല്ലപ്പെട്ടത്. ന്യൂസ് വേൾഡ് ചാനലിലെ മാധ്യമപ്രവർത്തകനായിരുന്നു സന്ദീപ് ശർമ.[www.malabarflash.com]
സന്ദീപിനെ ട്രക്ക് ഇടിച്ചു വീഴ്ത്തിയശേഷം ദേഹത്തുകൂടി വാഹനം കയറിപ്പോകുകയായിരുന്നു. പരിക്കേറ്റ സന്ദീപിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ദീപിനെ ട്രക്ക് പിന്തുടരുന്നതിന്റെയും ട്രക്ക് ഇടിച്ചു വീഴ്ത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സന്ദീപിനെ ഇടിച്ചശേഷം ട്രക്കുമായി ഡ്രൈവർ കടന്നുകളഞ്ഞു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാൻ പറഞ്ഞു.

No comments:
Post a Comment