ഇരിങ്ങാലക്കുട: മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ അച്ഛനും കാമുകിയും പിടിയിലായി. പൊറത്തിശേരി സ്വദേശി പല്ലൻ വീട്ടിൽ ബെന്നി (49), ഇയാളുടെ കാമുകി തിരൂർ സ്വദേശിനി കുറ്റിക്കാട്ടു വീട്ടിൽ വിനീത (45) എന്നിവരെയാണ് എസ്ഐ കെ.എസ്.സുശാന്തിന്റെ നേതൃത്വത്തിൽ എറണാകുളത്തുനിന്നു പിടികൂടിയത്.[www.malabarflash.com]
2014ലാണു കേസിനാസ്പദമായ സംഭവം. കുടുംബപ്രശ്‌നത്തിന്റെ പേരിൽ ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന ബെന്നി കാമുകിയുമായി ജീവിക്കുന്നതിനു മകൾ തടസമെന്നു തോന്നിയപ്പോൾ ഇരുവരും ചേർന്നു 15 വയസുകാരി ഫെമിയെ കൊലപ്പെടുത്തിയെന്നാണു കേസ്.
കൊലപാതകത്തിനു ശേഷം പ്രതികൾ മൃതദേഹം കോഴിക്കോട് റെയിൽവേ ട്രാക്കിൽ കൊണ്ടിട്ട് ആത്മഹത്യയാക്കാൻ ശ്രമം നടത്തി. മകളെ കാണാതായതിനെ തുടർന്ന് അമ്മ നൽകിയ പരാതിയിലാണു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പ്രതികളെ പിടികൂടിയെങ്കിലും ഇരുവരും ജാമ്യം ലഭിച്ചതിനു ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായിരുന്ന വിനീതയുടെ മകനെ പ്രായപൂർത്തിയാവാത്തതിന്റെ പേരിൽ കോടതി ജുവൈനൽ ഹോമിലേക്ക് അയച്ചു.

No comments:
Post a Comment