കളിക്കോപ്പ് വില്‍പ്പനയ്ക്കും മററുമെത്തുന്ന കുടുംബങ്ങളുടെ ഒപ്പമുളള പിഞ്ചുകുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളുടെ നേര്‍കാഴ്ചകളാണ് പാലക്കുന്നിലും പരിസര പ്രദേശങ്ങളിലും.
പളളത്തിലുളള ഒരു ഓഡിറേറാറിയത്തിന് സമീപമാണ് ഇവര്‍ താവളമടിച്ചിരിക്കുന്നത്. ഇവിടെയെത്തിയ പൊതുപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ്. ഓഡിറേറാറിയത്തിന് മുന്‍വശമുളള തൂണുകളില്‍ ഒരു വയസ്സുമുതല്‍ അഞ്ച് വയസ്സ് വരെയുളള നാല് കുട്ടികളെ കെട്ടിയിട്ട നിലയിലായിരുന്നു. പൊതു പ്രവര്‍ത്തകര്‍ ഇതിനെ ചോദ്യം ചെയ്തതോടെയാണ് കുട്ടികളെ മോചിപ്പിക്കാന്‍ തയ്യാറായത്.
കൂടാതെ പ്രായ പൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ഉപയോഗിച്ച് ഉത്സവ നഗരിയില്‍ വ്യാപകമായ കച്ചവടങ്ങളും, ഭാരിച്ച ജോലികളും ചെയ്യിപ്പിക്കുന്നത് വ്യാപകമാണ്
No comments:
Post a Comment