Latest News

പാലക്കുന്ന് വിദ്യാഭ്യാസ സമിതി സുവർണ്ണ ജൂബിലി: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഉദുമ: സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന പാലക്കുന്ന് ഭഗവതി
ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ സ്വാഗത സംഘം ഓഫീസ് സ്വാഗത സംഘം ചെയർമാൻ കൂടിയായ കെ. കുഞ്ഞിരാമൻ എം എൽ എ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]


ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. എ.മുഹമ്മദലി, അംഗങ്ങളായ ചന്ദ്രൻ നാലാംവാതുക്കൽ, എ.കുഞ്ഞിരാമൻ,

വിദ്യാഭ്യാസ സമിതി പ്രസിഡണ്ട് പി വി.രാജേന്ദ്രൻ, ജനറൽ സെക്രട്ടറി പള്ളം നാരായണൻ എന്നിവർ പ്രസംഗിച്ചു.

പാലക്കുന്ന് ടെംപിൾ റോഡിൽ സമിതി ഓഫീസിനോട് ചേർന്നാണ് സ്വാഗത സംഘം ഓഫീസ് ആരംഭിച്ചത്.


ഒരു വർഷം നീളുന്ന സുവർണ്ണ ജൂബിലി ആഘോഷം മെയ്‌ ആറിന് നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.